Share this Article
KERALAVISION TELEVISION AWARDS 2025
'പെൻഷൻ എല്ലാം വാങ്ങി ശാപ്പാട് കഴിച്ചിട്ട് എൽഡിഎഫിനെതിരെ വോട്ട് ചെയ്തു'; വോട്ടര്‍മാർക്കെതിരെ എം.എം മണി
വെബ് ടീം
6 hours 45 Minutes Ago
1 min read
MM MANI

തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ വോട്ടര്‍മാർക്കെതിരെ കടുത്ത ഭാഷയിൽ  സിപിഐഎം നേതാവ് എം.എം.മണി. പെന്‍ഷന്‍ വാങ്ങി ശാപ്പിട്ടിട്ട്  നൈമിഷികമായ വികാരത്തിനടിപ്പെട്ട് എല്ലാവരും വോട്ടു ചെയ്തു. ജനങ്ങള്‍ കാണിച്ചത് നന്ദികേടാണെന്നും മണി ആരോപിച്ചു.തോല്‍വിയോടുള്ള  അമര്‍ഷം മറയ്ക്കാനാകാതെയായിരുന്നു എംഎം മണിയുടെ പ്രതികരണം. വികസന പ്രവർത്തനങ്ങൾക്കും ജനക്ഷേമ പരിപാടികൾക്കും ആയിരുന്നു വോട്ടെങ്കിൽ ഒരു കാരണവശാലും എൽഡിഎഫിന് ഇത്രയും വലിയ തോൽവി ഉണ്ടാകില്ലായിരുന്നു.

പെൻഷൻ ഉൾപ്പെടെ വാങ്ങിയിട്ട് ആളുകൾ എൽഡിഎഫിനെതിരെ വോട്ടു ചെയ്തു. അത്രത്തോളം വികസന പ്രവർത്തനവും ക്ഷേമ പ്രവർത്തനവും എൽഡിഎഫ് നടത്തിയിരുന്നു'. തോൽവി എന്തുകൊണ്ട് എന്നുള്ള കാര്യം എൽഡിഎഫ് പരിശോധിക്കും. ആവശ്യമായ തിരുത്തൽ നടപടി സ്വീകരിക്കും മുന്നോട്ട് പോകും. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories