ജഗ്മോഹന്‍ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള ആന്ധ്രാപ്രദേശ് മുന്‍ സര്‍ക്കാരിനെതിരെ വെളിപ്പെടുത്തലുമായി സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ് എന്‍ വി രമണ. രാഷ്ട്രീയ കാരണങ്ങളാല്‍ സര്‍ക്കാര്‍ വേട്ടയാടി. തന്നെ മാത്രമല്ല. കുടുംബംഗങ്ങളെയും ലക്ഷ്യം വച്ചു. അവര്‍ക്ക് എതിരെ ക്രിമിനല്‍ കേസുകള്‍ കെട്ടിചമച്ചുവെന്നും ജസ്റ്റിസ് എന്‍ വി രമണ പറഞ്ഞു. അമരാവതിയിലെ വിഐടി സര്‍വകലാശാലയുടെ ബിരുദദാന ചടങ്ങിലാണ് സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിന്റെ വെളിപ്പെടുത്തല്‍. ആന്ധ്ര പ്രദേശിന്റെ തലസ്ഥാനം അമരാവതിയില്‍ നിന്ന് മാറ്റാനുള്ള ജഗ്മോഹന്‍ റെഡ്ഡി സര്‍ക്കാരി എതിരായ കര്‍ഷകരുടെ സമരത്തെ എന്‍ വി രമണയുടെ കുടുംബം പിന്തുണച്ചിരുന്നു.