Share this Article
KERALAVISION TELEVISION AWARDS 2025
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ കേസ്; അറസ്റ്റ് പാടില്ല; ജാമ്യാപേക്ഷയില്‍ ഉത്തരവ് മറ്റന്നാള്‍
വെബ് ടീം
0 hours 46 Minutes Ago
1 min read
RAHUL MANKOOTTATHIL

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ കേസിലെ ജാമ്യാപേക്ഷയില്‍ വാദം പൂർത്തിയായി, ഉത്തരവ് മറ്റന്നാള്‍ . അറസ്റ്റ് ഉള്‍പ്പെടെ നിര്‍ബന്ധിത നടപടികള്‍ പാടില്ലെന്ന് കോടതി നിര്‍ദേശിച്ചു. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി. എം.എൽ.എയ്ക്കെതിരായ രണ്ടാം ബലാത്സംഗ കേസിൽ ക്രൂരമായ പീഡനം നടന്നതായി അതിജീവിതയുടെ മൊഴി. വിവാഹവാഗ്ദാനം നൽകിയാണ് ബന്ധം സ്ഥാപിച്ചത്. സംസാരിക്കാൻ എന്ന് പറഞ്ഞ് ഹോംസ്റ്റേ മുറിയിലേക്ക് കൊണ്ട് പോയി. അതിക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കി.

ശരീരമാകെ മുറിവേൽപ്പിച്ചു കൊണ്ടുള്ള ലൈംഗിക അതിക്രമമാണ് നടത്തിയത്. I want to rape you എന്ന് പറഞ്ഞു കൊണ്ടിരുന്നു. പാനിക് അറ്റാക്കും ശ്വാസം മുട്ടലും അനുഭവപ്പെട്ടു.എന്നിട്ടും ലൈംഗികാതിക്രമം തുടർന്നു. ലൈംഗിക അതിക്രമത്തിന് ശേഷം വിവാഹം ചെയ്യാനാകില്ലെന്ന് അറിയിച്ചു. മാനസികമായും ശാരീരികമായും തകർന്ന് പോയി എന്നും അതിജീവിതയുടെ മൊഴിയുണ്ട്. വീണ്ടും ബന്ധം പുനഃസ്ഥാപിക്കാനായിരാഹുൽ പിന്നാലെ നടന്നു.ഫോൺ എടുത്തില്ലെങ്കിൽ അസഭ്യം പറയുമായിരുന്നു. വീടിന്റെ പരിസരത്തേക്ക് കാറുമായി വന്ന് കൂടെ വരാൻ പലവട്ടം ആവശ്യപ്പെട്ടു. നമുക്ക് ഒരു കുഞ്ഞു വേണം എന്ന വിചിത്ര ആവശ്യവും രാഹുൽ ഉന്നയിച്ചു.

രാഹുലിനെ ഭയമാണെന്നും കേസുമായി മുന്നോട്ട് പോകാൻ ഭയപ്പെടുന്നു എന്നും അന്വേഷണ സംഘത്തോട് അതിജീവിതയുടെ മൊഴി. ഐജി ജി. പൂങ്കുഴലിയുടെ നേതൃത്വത്തിൽ കേരളത്തിന് പുറത്ത് നിന്നാണ് അതിജീവിതയുടെ മൊഴിയെടുത്തത്.  തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ പ്രോസിക്യൂട്ടർ സീൽ വച്ച കവറിൽ മൊഴി സമർപ്പിച്ചു.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories