സംസ്ഥാനത്ത് ഇന്നും മഴക്ക് സാധ്യത. ഏഴ് ജില്ലകളിൽ യെല്ലോ അലെർട് നൽകി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകൾക്കാണ് മുന്നറിയിപ്പുള്ളത്. മലയോര മേഖലകളിൽ താമസിക്കുന്നവർക്ക് ജാഗ്രത നിർദേശം.
ഉയർന്ന തിരമാലയ്ക്കും മോശം കാലാവസ്ഥയ്ക്കും സാധ്യത. തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. തുടർച്ചയായി മഴ ലഭിച്ച - ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്ന് നിർദ്ദേശപ്രകാരം മാറി താമസിക്കാനും മുന്നറിയിപ്പ് നൽകി കാലാവസ്ഥ വകുപ്പ്.