Share this Article
News Malayalam 24x7
യുക്രെയ്‌നിനു മേലുള്ള വിലക്ക് നീക്കി ജോ ബൈഡന്‍
Joe Biden

യുഎസ് നല്‍കിയ ആയുധങ്ങള്‍ ഉപയോഗിച്ച് റഷ്യയില്‍ ദീര്‍ഘദൂര ആക്രമണങ്ങള്‍ നടത്തുന്നതില്‍ യുക്രെയ്‌നിനു മേല്‍ ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കി യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍.

വരുന്ന ദിവസങ്ങളില്‍ റഷ്യയ്ക്കെതിരെ ആദ്യമായി ദീര്‍ഘദൂര ആക്രമണങ്ങള്‍ നടത്താന്‍ യുക്രെയ്ന്‍ പദ്ധതിയിടുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് യുഎസിന്റെ നിലപാടുമാറ്റം. ഇതേകുറിച്ച് പ്രതികരിക്കാന്‍ വൈറ്റ് ഹൗസ് തയാറായില്ല. യുഎസ് നല്‍കിയ ആയുധങ്ങള്‍ ഉപയോഗിച്ച് റഷ്യയുടെ സൈനിക കേന്ദ്രങ്ങള്‍ ആക്രമിക്കാന്‍ അനുമതി നല്‍കണമെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി മാസങ്ങള്‍ക്കു മുന്‍പെ യുഎസിനോട് ആവശ്യപ്പെട്ടിരുന്നു.

ജോ ബൈഡന്‍ യുഎസ് പ്രസിഡന്റ് പദമൊഴിയാന്‍ രണ്ടു മാസം മാത്രം ശേഷിക്കെയാണ് നിര്‍ണായക തീരുമാനം. യുക്രെയ്ന്‍ യുദ്ധമുഖത്ത് റഷ്യയ്‌ക്കൊപ്പം ഉത്തര കൊറിയന്‍ സൈനികരെ വിന്യസിച്ച നീക്കത്തിനു പിന്നാലെയാണ് യുക്രെയ്‌ന് സഹായകരമായ യുഎസിന്റെ നീക്കം.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories