Share this Article
പ്രിയ എഴുത്തുകാരി പി.വത്സല അന്തരിച്ചു

പ്രമുഖ സാഹിത്യകാരി പി.വത്സല അന്തരിച്ചു. 85 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട് മുക്കത്തെ കെഎംസിടി മെഡിക്കല്‍ കോളേജിലായിരുന്നു അന്ത്യം. കേരള സാഹിത്യ അക്കാദമി പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. ഇരുപതോളം നോവലുകളും മുന്നൂറിലേറെ ചെറുകഥകളും ബാലസാഹിത്യകൃതികളും ജീവചരിത്ര ഗ്രന്ഥങ്ങളും യാത്രാവിവരണങ്ങളും രചിച്ചിട്ടുണ്ട്.  ആഗ്‌നേയം, നെല്ല്, നിഴലുറങ്ങുന്ന വഴികള്‍, അരക്കില്ലം, വേനല്‍, കനല്‍, കൂമന്‍കൊല്ലി എന്നിവ പ്രധാനപ്പെട്ട നോവലുകളാണ്. കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, എഴുത്തച്ഛന്‍ പുരസ്‌കാരം, മുട്ടത്തു വര്‍ക്കി അവാര്‍ഡ്, തുടങ്ങി നിരവധി  ബഹുമതികള്‍ കരസ്ഥമാക്കിയിട്ടുണ്ട്. കോഴിക്കോട് ഗവ.ട്രെയിനിംഗ് കോളജില്‍ നിന്നും പ്രധാന അധ്യാപികയായി 1993ല്‍ വിരമിച്ച വത്സല തിരുനെല്ലിയുടെ എഴുത്തുകാരി എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories