Share this Article
KERALAVISION TELEVISION AWARDS 2025
നാഷണൽ ഹെറാൾഡ് കേസ്; സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും കുറ്റപത്രം നല്‍കിയ ഇ.ഡി നടപടിക്കെതിരെ പ്രതിഷേധം ശക്തം
National Herald Case

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധിക്കും ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കും കുറ്റപത്രം നല്‍കിയ ഇ.ഡി നടപടിക്കെതിരെ പ്രതിഷേധം ശക്തം. രാജ്യവ്യാപകമായി കോണ്‍ഗ്രസ് ഇ .ഡി ഓഫീസുകളിലേക്ക് മാര്‍ച്ച് നടത്തും.  കഴിഞ്ഞ ദിവസമാണ് കേസില്‍  ഡല്‍ഹി റോസ് അവന്യൂ കോടതിയില്‍ ഇ ഡി കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ സോണിയ ഗാന്ധി ഒന്നാം പ്രതിയും രാഹുല്‍ രണ്ടാം പ്രതിയുമാണ്. കേസ് വീണ്ടും ഈ മാസം 25 ന് വീണ്ടും പരിഗണിക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories