Share this Article
KERALAVISION TELEVISION AWARDS 2025
തെരഞ്ഞെടുപ്പ് ചൂടിൽ ചാനലുകളും,ഒരിഞ്ചു പിന്നോട്ടില്ലെന്ന് റിപ്പോർട്ടർ; കേരളവിഷൻ ബോക്സിന്റെ കരുത്തിൽ ഇളക്കം തട്ടാതെ പോയിന്റ് നില; മുന്നേറാനാവാതെ ട്വന്റി ഫോർ
വെബ് ടീം
posted on 24-10-2024
1 min read
BARC RATING 42

തിരുവനന്തപുരം:  പാലക്കാട്, ചേലക്കര, വയനാട് ഉപതിരഞ്ഞെടുപ്പുകള്‍ എത്തിയതോടെ രാഷ്ട്രീയ ചൂടിലാണ് കേരളം. ആ ചൂട് ചാനൽ റേറ്റിംഗിലും പ്രതിഫലിച്ചു തുടങ്ങി. ചാനല്‍ ഡെസ്‌ക്കില്‍ നിന്നും അവതാരകര്‍ സ്‌പോട്ട് റിപ്പോര്‍ട്ടര്‍മാരായി കളത്തിലിറങ്ങിയിട്ടുണ്ട്. ട്വൻറി ഫോറിന്റെ കെ ആർ ഗോപീകൃഷ്ണൻ ഉൾപ്പെടെ സ്പോട് റിപ്പോർട്ടിങ്ങിനായി എത്തിയെങ്കിലും റിപ്പോർട്ടർ തങ്ങളുടെ ക്യാമറ ക്ലാരിറ്റിയും ഗ്രാഫിക്സ് മികവും എല്ലാത്തിനും പുറമേ കേരളവിഷന്റെ ലാൻഡിംഗ് പേജിന്റെ സഹായത്തോടും  കൂടി  തങ്ങളുടെ സ്ഥാനം ഒരിഞ്ചു വിട്ടു കൊടുക്കാതെ റേറ്റിംഗിൽ രണ്ടാം സ്ഥാനത്ത് കുതിക്കുകയാണ്.  റിപ്പോർട്ടറിന് 98 ഉം ട്വൻറി ഫോറിന് 79 ഉം പോയിന്റാണ് ഉള്ളത് 

എല്ലാക്കാലവും രാഷ്ട്രീയ റിപ്പോര്‍ട്ടിംഗില്‍ മറ്റു ചാനലുകളെ കടത്തിവെട്ടാറുള്ള ഏഷ്യാനെറ്റ് ന്യൂസ് ചാനലിന് കടുത്ത വെല്ലുവിളി ഉയർത്തി റിപ്പോർട്ടർ ഇത്തവണ  തെരഞ്ഞെടുപ്പു പ്രഖ്യാപനത്തോടെ ആ വാരത്തില്‍ തങ്ങളുടെ അധീശത്വം  അരക്കിട്ടുറപ്പിക്കുന്ന കാഴ്ച്ചയാണ് കണ്ടത്.ട്വൻറി ഫോറിനേക്കാർ ബഹുദൂരം മുന്നിലാണ് റിപ്പോർട്ടറിന്റെ കുതിപ്പ്.  42ാം ആഴ്ച്ചയിലെ ബാര്‍ക്ക് റേറ്റിംഗില്‍ ഏഷ്യാനെറ്റിന് 104പോയിന്റാണ്. കഴിഞ്ഞ തവണ 99.78 ആയിരുന്നു ഏഷ്യാനെറ്റ് ന്യൂസിന്റെ പോയിന്റ്. 

ഈ വാരത്തിൽ റിപ്പോര്‍ട്ടര്‍ ടിവി 98 പേയിന്റാണ് നേടിയത്. കഴിഞ്ഞ ആഴ്ച്ചയും ഈ പോയിന്റിലായിരുന്നു ചാനല്‍.കേരളാ വിഷന്റെ ബോക്സ് ഇപ്പോള്‍ ഓണ്‍ ആക്കിയാല്‍ ആദ്യം വരുന്നത് റിപ്പോര്‍ട്ടര്‍ ചാനലാണ്. ഈ പ്രൈംബാന്‍ഡ് കിട്ടിയത് കൊണ്ട് റിപ്പോർട്ടറിന് 100 പോയിന്റിന് തൊട്ടടുത്ത് എത്താനും തങ്ങളുടെ സ്ഥാനത്തിന് ഇളക്കം തട്ടാതെ സൂക്ഷിക്കാനും കഴിഞ്ഞു.

അതേസമയം മൂന്നാം സ്ഥാനത്തേക്ക് വീണ 24 ന്യൂസ് ചാനല്‍ 79 പോയിന്റാണ് ബാര്‍ക്കില്‍ നേടിയത്. കേരളവിഷൻ ലാൻഡിംഗ് പേജിലുൾപ്പടെ റിപ്പോർട്ടർ ഉള്ളത് കൊണ്ട്  രണ്ടാം സ്ഥാനത്തേക്കുള്ള 24 ന്യൂസിന്റെ  ലക്‌ഷ്യം നീളാനാണ് സാധ്യത.

42ാം ആഴ്ച്ചയിലെ ബാര്‍ക്ക് റേറ്റിംഗ്: 

ഏഷ്യാനെറ്റ് ന്യൂസ് - 104 

റിപ്പോര്‍ട്ടര്‍ ടിവി - 98 

ട്വന്റി ഫോര്‍ - 79 

മനോരമ ന്യൂസ് - 50 

മാതൃഭൂമി ന്യൂസ് - 39 

കൈരളി ന്യൂസ് - 22

 ജനം ടിവി - 22

ന്യൂസ് 18 കേരള - 17

മീഡിയ വണ്‍ - 12

മനോരമ ന്യൂസ് ചാനല്‍ നില മെച്ചപ്പെടുത്തുന്നു എന്ന സൂചനയും പുതിയ ബാര്‍ക്കില്‍ നിന്നും വ്യക്തമാണ്. 

തെരഞ്ഞെടുപ്പു കാലം ആയതിനാല്‍ കൈരളി ടിവിയും ജനം ടിവിയും മുന്നേറ്റമുണ്ടാക്കുന്ന അവസ്ഥയുണ്ട്. പൊതുവേ ഈ ആഴ്ച്ച രാഷ്ട്രീയം ഇഷ്ടപ്പെടുന്ന മലയാളികള്‍ വാര്‍ത്താ ചാനലുകള്‍ കൂടുതലായും കാണാന്‍ സാധ്യതയുണ്ട്. ഉപതിരഞ്ഞെടുപ്പു പോരാട്ടങ്ങളിലെ പ്രചരണങ്ങള്‍ അടക്കം വരും ആഴ്ച്ചകളിലെ ചാനല്‍ മത്സരത്തിന്റെ വീറ് വര്‍ധിപ്പിക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories