തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപി സീറ്റ് നിഷേധിച്ചതിൽ മനംനൊന്ത് ആർഎസ്എസ് പ്രവർത്തകൻ ആനന്ദ് കെ തമ്പി ജീവനൊടുക്കി. ആനന്ദ് സുഹൃത്തിന് അയച്ച ശബ്ദസന്ദേശം പുറത്തുവന്നു. താൻ പാർട്ടിക്കുവേണ്ടി ശരീരവും പണവും മനസ്സും സമയവും എല്ലാം നൽകിയിട്ടും പാർട്ടി തന്നെ അവഗണിച്ചു എന്ന് ആനന്ദ് സന്ദേശത്തിൽ പറയുന്നു. തന്നെ അപമാനിച്ചവരെ വെറുതെ വിടില്ലെന്നും ഏത് കൊമ്പനായാലും പോരാടുമെന്നും ആനന്ദ് ശബ്ദസന്ദേശത്തിൽ വ്യക്തമാക്കുന്നുണ്ട്. പലയിടത്തുനിന്നും സമ്മർദ്ദമുണ്ടെന്നും ആനന്ദ് സൂചിപ്പിക്കുന്നു.
സംഭവത്തിൽ വിശദ അന്വേഷണവുമായി പൊലീസ് മുന്നോട്ട് പോവുകയാണ്. ആനന്ദിന്റെ ആത്മഹത്യാക്കുറിപ്പിൽ പേരെടുത്തുപറയുന്ന ബിജെപി, ആർഎസ്എസ് പ്രാദേശിക നേതാക്കളുടെ മൊഴി പൊലീസ് രേഖപ്പെടുത്തും. ശാസ്തമംഗലത്തുള്ള എസ്കെ ആശുപത്രിയിലാണ് ആനന്ദിനെ പ്രവേശിപ്പിച്ചത്. പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
തിരുവനന്തപുരം ജില്ലയിൽ ബിജെപിക്ക് വലിയ രീതിയിലുള്ള പ്രതിരോധം ഉണ്ടാക്കുന്ന സാഹചര്യമാണ് ഈ രണ്ട് സംഭവങ്ങളെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞിരുന്നു.