യുക്രൈന്‍ പ്രസിഡന്റ് വ്‌ളാട്മിര്‍ സെലന്‍സ്‌കിയും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള കൂടിക്കാഴ്ച അവസാനിച്ചു. വൈറ്റ്ഹൗസില്‍ വച്ച് നടന്ന കൂടിക്കാഴ്ചയില്‍ യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യന്‍ പ്രസിഡന്റ് പുടിന്‍ ഒരുക്കമല്ലെന്ന് സെലന്‍സ്‌കി പറഞ്ഞു. റഷ്യയ്‌ക്കെതിരായി യുദ്ധത്തിന് അമേരിക്കയുടെ ടോമഹാക് ദീര്‍ഘദൂര മിസൈലുകളും സെലന്‍സ്‌കി ആവശ്യപ്പെട്ടു. എന്നാല്‍ ഇതു സംബന്ധിച്ച് ട്രംപ് കൃത്യമായ മറുപടി നല്‍കിയിട്ടില്ല. യുദ്ധം അവസാനിപ്പിച്ച് നിലവിലെ യുദ്ധരേഖ ഇരുപക്ഷവും അംഗീകരിക്കണമെന്നായിരുന്നു ട്രംപിന്റെ നിലപാട്. കൂടിക്കാഴ്ചയ്ക്ക് ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തില്‍, ട്രംപുമായുള്ള തന്റെ സ്വകാര്യ ചര്‍ച്ചകള്‍ ഫലപ്രദമായിരുന്നുവെന്ന് സെലെന്‍സ്‌കി അറിയിച്ചു. യുക്രൈനിലെ യുദ്ധം അവസാനിപ്പിക്കാനുള്ള ട്രംപിന്റെ ആഗ്രഹത്തില്‍ താന്‍ വിശ്വസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.