Share this Article
KERALAVISION TELEVISION AWARDS 2025
കെഎസ്ആർടിസി ഡ്രൈവർ യദുവിന്റെ പരാതി: ആര്യ രാജേന്ദ്രനും സച്ചിൻ ദേവിനും കോടതി നോട്ടീസ്
 Arya Rajendran and Sachin Dev MLA Following Driver Yadu's Plea

കെഎസ്ആർടിസി ബസ് ഡ്രൈവർ യദുവിനെ നടുറോഡിൽ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തിയെന്ന കേസിൽ തിരുവനന്തപുരം മുൻ മേയർ ആര്യ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എംഎൽഎയ്ക്കും കോടതി നോട്ടീസ് അയച്ചു. കേസിൽ നിന്ന് ഇരുവരെയും ഒഴിവാക്കി പോലീസ് കുറ്റപത്രം സമർപ്പിച്ചതിനെതിരെ യദു നൽകിയ ഹർജിയിലാണ് ഇപ്പോൾ നോട്ടീസ് അയച്ചിരിക്കുന്നത്.

കഴിഞ്ഞ ഏപ്രിലിൽ തിരുവനന്തപുരം പ്ലാമൂട് വെച്ചാണ് മേയറുടെ കാറും കെഎസ്ആർടിസി ബസും തമ്മിലുള്ള തർക്കം നടന്നത്. ഡ്രൈവർ തന്നോട് മോശമായി പെരുമാറിയെന്ന് ആര്യ രാജേന്ദ്രൻ ആരോപിച്ചപ്പോൾ, നടുറോഡിൽ ബസ് തടഞ്ഞുനിർത്തി തന്റെ ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയെന്നും ഭീഷണിപ്പെടുത്തിയെന്നും ആരോപിച്ച് ഡ്രൈവർ യദു പരാതി നൽകുകയായിരുന്നു.


ആദ്യം പൊലീസ് സമർപ്പിച്ച കുറ്റപത്രത്തിൽ ആര്യയുടെയും സച്ചിൻ ദേവിന്റെയും പേരുകൾ ഒഴിവാക്കിയിരുന്നു. പൊലീസിന്റെ ഈ നടപടിക്കെതിരെ യദു കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്ന് കേസിന്റെ വിവരങ്ങളും സിസിടിവി ദൃശ്യങ്ങളും പരിശോധിച്ച കോടതി, പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ട് ഇരുവരോടും വിശദീകരണം തേടിയിരിക്കുകയാണ്. മേയറുടെയും എംഎൽഎയുടെയും ഇടപെടൽ വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഇരുവരും നേരിട്ട് ഹാജരാകണമെന്നാണോ അതോ വിശദീകരണം നൽകാനാണോ നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത് എന്നതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ വ്യക്തമാകും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories