തദ്ദേശ തെരഞ്ഞെടുപ്പില്‍ പത്രിക പിന്‍വലിക്കാനുള്ള സമയം നാളെ അവസാനിക്കും. നാളെ മൂന്ന് മണിവരെ പത്രിക പിന്‍വലിക്കാം. സൂക്ഷ്മ പരിശോധന 2261 പത്രികകള്‍ തള്ളി. 98,451 പേരാണ് മത്സരരംഗത്തുള്ളത്. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ത്ഥികള്‍.
തിരുവനന്തപുരം കോര്‍പ്പറേഷനില്‍ 933 പേരുടെയും ജില്ലാ പഞ്ചായത്തില്‍ 253 പേരുടേയും നാമനിര്‍ദ്ദേശപത്രിക സ്വീകരിച്ചു. പത്രിക സമര്‍പ്പിക്കേണ്ട സമയപരിധി പൂര്‍ത്തിയായപ്പോള്‍ ജില്ലയില്‍ 12,938 പേരാണ് വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് പത്രിക സമര്‍പ്പിച്ചത്. സൂഷ്മ പരിശോധനയില്‍ ജില്ലാ പഞ്ചായത്തില്‍ ലഭിച്ച 254 അപേക്ഷകളില്‍ ഒരണ്ണം തള്ളിയിരുന്നു. കോര്‍പ്പറേഷനിലെ 100 വാര്‍ഡുകളിലായി ലഭിച്ച എല്ലാ പത്രികകളും അംഗീകരിച്ചു.