Share this Article
News Malayalam 24x7
സ്തനത്തിന്റെയും നിതംബത്തിന്‍റെയും വലിപ്പംകൂട്ടാന്‍ ശസ്ത്രക്രിയ, 14-കാരി മരിച്ചു; ഓപ്പറേഷൻ നടത്തിയത് അമ്മയുടെ പങ്കാളി
വെബ് ടീം
12 hours 26 Minutes Ago
1 min read
surgery

മെക്‌സിക്കോ സിറ്റി: മുഖത്തെ ഭംഗി കൂട്ടാൻ പ്ലാസ്റ്റിക് സർജറി ഒക്കെ കൂടുതൽ നടത്തുന്ന കാലമാണിപ്പോൾ. പലപ്പോഴും ഇതിന്റെ പാർശ്വഫലങ്ങൾ ഒന്നും കണക്കാക്കാതെയാണ് പലരും സർജറി ഒക്കെ ചെയ്യുന്നത്. ശരീര ഭംഗി കുറയാതെ ഇരിക്കാൻ നമ്മൾ വ്യായാമത്തിന് ഒക്കെ പോകാറുമുണ്ട്. ചിലർ ജിമ്മിലൊക്കെ പോയി ശരീരത്തിന് താങ്ങുന്നതിനും മുകളിൽ ഒക്കെ ചെയ്യും. ഇതുപക്ഷേ ഒരു കുട്ടിയെ സർജറിക്ക് വിധേയമാക്കി ജീവൻ തന്നെ നഷ്ടമാക്കിയ വാർത്തയാണ്  സ്തനത്തിന്റെയും നിതംബത്തിന്‍റെയും വലിപ്പംകൂട്ടാന്‍ ശസ്ത്രക്രിയ നടത്തിയ പതിന്നാലുകാരിക്ക് ജീവൻ നഷ്ടമായി.

മെക്‌സിക്കോയിലാണ് സംഭവം. പലോമ നിക്കോള്‍ അരെല്ലാനോ എന്നു പേരുള്ള കുട്ടിയാണ് മരിച്ചത്. സംഭവത്തില്‍ അമ്മയുടെ പങ്കാളിയും പ്ലാസ്റ്റിക് സര്‍ജനുമായ വ്യക്തിക്കെതിരെ  അശ്രദ്ധമൂലമുള്ള നരഹത്യക്ക് കേസെടുത്ത് അന്വേഷണമാരംഭിച്ചു.ഒരാഴ്ച മുന്‍പാണ് ശസ്ത്രക്രിയ നടന്നത്. തലച്ചോറില്‍ നീര്‍ക്കെട്ടും ഹൃദയസംബന്ധമായ പ്രശ്‌നങ്ങളും കാരണം കോമയിലായിരുന്ന പലോമ, ഡുറാന്‍ഗോയിലുള്ള ഒരാശുപത്രിയില്‍വെച്ചാണ് മരിച്ചത്.

കോവിഡ് രോഗബാധയുമായി ബന്ധപ്പെട്ടാണ് മകള്‍ മരിക്കാനിടയായതെന്ന് അച്ഛനെ പറഞ്ഞ് വിശ്വസിപ്പിച്ചു. എന്നാല്‍, സംസ്‌കാരച്ചടങ്ങിനിടെ ചില ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചതോടെയാണ് മരണകാരണം പുറത്തറിഞ്ഞത്.പെണ്‍കുട്ടിയുടെ അമ്മയുടെ പങ്കാളിയാണ് ശസ്ത്രക്രിയ നടത്തിയതെന്ന് പിന്നീട് നടത്തിയ അന്വേഷണത്തില്‍ വെളിപ്പെട്ടു.സംഭവത്തെ തുടർന്ന് സര്‍ജന്റെ ലൈസന്‍സ് റദ്ദാക്കിയിട്ടുണ്ട്. മുന്‍ ഭാര്യയും അവരുടെ പങ്കാളിയും കള്ളം പറഞ്ഞ് ഇക്കാര്യം തന്നില്‍നിന്ന് മറച്ചുവെയ്ക്കുകയായിരുന്നെന്നും മകളുടെ മരണത്തിന് ഉത്തരവാദി അവരാണെന്നും അച്ഛന്‍ കാര്‍ലോസ് അരെലാനോ ആരോപിച്ചു.

സെപ്റ്റംബര്‍ 12-നാണ് ശസ്ത്രക്രിയ നടത്തിയത്. മകള്‍ക്ക് കോവിഡ് ബാധിച്ചിട്ടുണ്ടെന്നും അതിനാല്‍ മകളെ മറ്റൊരിടത്തേക്ക് സുരക്ഷിതമായി മാറ്റുകയാണെന്നുമാണ് അമ്മ അച്ഛനെ അറിയിച്ചിരുന്നത്. പിന്നീട് ആശുപത്രിയിലാണെന്ന് അച്ഛന്‍ അറിഞ്ഞു. എന്നാല്‍, കോവിഡുമായി ബന്ധപ്പെട്ട ചികിത്സയ്ക്കാണ് അഡ്മിറ്റ് ചെയ്തതെന്ന് അച്ഛനെ തെറ്റിദ്ധരിപ്പിച്ചു.സെപ്റ്റംബര്‍ 19-നാണ് മകളെ അവസാനമായി അദ്ദേഹം സന്ദര്‍ശിച്ചത്. സെപ്റ്റംബര്‍ 20-ന് മരിച്ചു.മെക്‌സിക്കോയില്‍ പ്ലാസ്റ്റിക് സര്‍ജറിക്ക് പ്രത്യേക പ്രായപരിധി ഇല്ല. എങ്കിലും 18 വയസ്സിന് താഴെയുള്ളവരുടെ ശസ്ത്രക്രിയ നടത്തണമെങ്കില്‍ മാതാപിതാക്കളുടെ സമ്മതംവേണമെന്നാണ് നിയമം.


മെക്‌സിക്കോ സിറ്റി: മുഖത്തെ ഭംഗി കൂട്ടാൻ പ്ലാസ്റ്റിക് സർജറി ഒക്കെ കൂടുതൽ നടത്തുന്ന കാലമാണിപ്പോൾ. പലപ്പോഴും ഇതിന്റെ പാർശ്വഫലങ്ങൾ ഒന്നും കണക്കാക്കാതെയാണ് പലരും സർജറി ഒക്കെ ചെയ്യുന്നത്. ശരീര ഭംഗി കുറയാതെ ഇരിക്കാൻ നമ്മൾ വ്യായാമത്തിന് ഒക്കെ പോകാറുമുണ്ട്. ചിലർ ജിമ്മിലൊക്കെ പോയി ശരീരത്തിന് താങ്ങുന്നതിനും മുകളിൽ ഒക്കെ ചെയ്യും. ഇതുപക്ഷേ ഒരു കുട്ടിയെ സർജറിക്ക് വിധേയമാമെക്‌സിക്കോ സിറ്റി: മുഖത്തെ ഭംഗി കൂട്ടാൻ പ്ലാസ്റ്റിക് സർജറി ഒക്കെ കൂടുതൽ നടത്തുന്ന കാലമാണിപ്പോൾ. പലപ്പോഴും ഇതിന്റെ പാർശ്വഫലങ്ങൾ ഒന്നും കണക്കാക്കാതെയാണ് പലരും സർജറി ഒക്കെ ചെയ്യുന്നത്. ശരീര ഭംഗി കുറയാതെ ഇരിക്കാൻ നമ്മൾ വ്യായാമത്തിന് ഒക്കെ പോകാറുമുണ്ട്. ചിലർ ജിമ്മിലൊക്കെ പോയി ശരീരത്തിന് താങ്ങുന്നതിനും മുകളിൽ ഒക്കെ ചെയ്യും. ഇതുപക്ഷേ ഒരു കുട്ടിയെ സർജറിക്ക് വിധേയമാ

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories