തൃശൂർ ജില്ലയിലെ കേബിൾ ടിവി ഓപ്പറേറ്റർമാരുടെ ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്തു. വ്യവസായ മന്ത്രി പി രാജീവ് TCV ടവറിന്റെ ഉദ്ഘാടനം നിർവഹിച്ചു..
ടി സി വി ടവറിലെ കേരളവിഷൻ ലിമിറ്റഡ് തൃശ്ശൂരിന്റെ ഉദ്ഘാടനം റവന്യൂ മന്ത്രി കെ രാജൻ നിർവഹിച്ചു.ടി വി വിനോദ് കുമാർ മെമ്മോറിയൽ ഹാളിന്റെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു നിർവഹിച്ചു..
ആസ്ഥാനം മന്ദിരത്തിലെ മറ്റു വിവിധ വിഭാഗങ്ങളുടെ ഉദ്ഘാടനം സി ഒ എ സംസ്ഥാന പ്രസിഡന്റ് പ്രവീൺ മോഹൻ, കെ.സി.സി എൽ ചെയർമാൻ കെ ഗോവിന്ദൻ, CPIM തൃശൂർ ജില്ലാ സെക്രട്ടറി കെ.വി. അബ്ദുൽ ഖാദർ, ജില്ലാ കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ ജോസഫ് ടാജറ്റ് എന്നിവർ നിർവഹിച്ചു.
തൃശൂർ ജില്ലയിലെ കേബിൾ ടിവി ഓപ്പറേറ്റർമാരുടെ ഏറെനാളത്തെ അഭിലാഷമാണ് യാഥാർത്ഥ്യമായത്. തൃശൂർ പൂത്തോളിലെ എക്സൈസ് അക്കാദമിക്ക് എതിർവശത്തായി 22,000 ചതുരശ്ര അടിയിൽ നാല് നിലകളിലായി അത്യാധുനിക രീതിയിൽ പണികഴിപ്പിച്ച ആസ്ഥാന മന്ദിരമാണ് പ്രവർത്തനം ആരംഭിച്ചത്. ഉദ്ഘാടനത്തിന് ശേഷം പൂത്തോൾ മെർലിൻ ഹോട്ടലിൽ നടന്ന ഉദ്ഘാടന സമ്മേളനം മന്ത്രിമാരായ പി.രാജീവും, ആർ ബിന്ദുവും, COA ഭാരവാഹികളും ചേർന്ന് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.കെട്ടിട നിർമ്മാണത്തിന് ചുക്കാൻ പിടിച്ച സി ഒ എ ഭാരവാഹികളെ ചടങ്ങിൽ ആദരിച്ചു.
COA സംസ്ഥാന പ്രസിഡന്റ് പ്രവീൺ മോഹൻ, ജനറൽ സെക്രട്ടറി പി.ബി സുരേഷ്, ട്രഷറർ ബിനു ശിവദാസ്, കെസിസിഎൽ ചെയർമാൻ കെ ഗോവിന്ദൻ, കെസിസിഎൽ എംഡി പി പി സുരേഷ് കുമാർ, കേരള വിഷൻ ന്യൂസ് എംഡി പ്രജേഷ് അച്ചാണ്ടി, ന്യൂസ് മലയാളം ചാനൽ എംഡി അബൂബക്കർ സിദ്ദീഖ്, സിഡ്കോ പ്രസിഡന്റ് കെ വിജയകൃഷ്ണൻ, COA ജില്ലാ പ്രസിഡന്റ് ടി ഡി സുഭാഷ്, സെക്രട്ടറി പി ആന്റണി, ചെയർമാൻ അമ്പലപ്പാട്ട് മണികണ്ഠൻ തുടങ്ങിയവർ പങ്കെടുത്തു. ഉദ്ഘാടന സമ്മേളനത്തിനുശേഷം 'ടി സി വി ഗ്രാൻഡ് സെലിബ്രേഷൻ 2025' മെഗാ ഷോയും അരങ്ങേറി.