Share this Article
News Malayalam 24x7
ഗോബി മഞ്ചൂരിയന് ഇന്ത്യയിലെ ഈ നഗരത്തില്‍ നിരോധനം; വിലക്കിനുള്ള കാരണമിതാണ്
വെബ് ടീം
posted on 05-02-2024
1 min read
.Mapusa town in Goa has Banned Gobi Manchurian

നോണ്‍ വെജ് പ്രേമികള്‍ക്ക് പോലും കഴിയ്ക്കാന്‍ ഇഷ്ടമുള്ള ഭക്ഷണമാണ് ഗോബി മഞ്ചൂരിയന്‍. വീണ്ടും വീണ്ടും വാരിക്കഴിയ്ക്കാന്‍ തോന്നുന്ന ഫ്‌ളേവറിലും രുചിയിലും നിറത്തിലുമാണ് ഗോബി മഞ്ജൂരിയന്‍ മുന്നിലെത്തുന്നത്. കോളിഫ്‌ളവർ ആയതുകൊണ്ട് തന്നെ വിശ്വസിച്ച് കഴിയ്ക്കാമെന്ന് പലരും കരുതുന്നുമുണ്ട്. എന്നാല്‍ രുചിയിലും ആരോഗ്യത്തിലും മുന്‍പിലെന്ന് നാം കരുതുന്ന ഗോബി മഞ്ജൂരിയന് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ് ഗോവയിലെ മപുസ മുന്‍സിപ്പല്‍ കൗണ്‍സില്‍.

ഹോട്ടലുകളില്‍ ഗോബി മഞ്ചൂരിയന്‍ ആകര്‍ഷകമാക്കാന്‍ ഉപയോഗിക്കുന്ന സിന്തറ്റിക് നിറങ്ങളും മറ്റ് വൃത്തി പ്രശ്‌നങ്ങളും പറഞ്ഞാണ് മുന്‍സിപ്പല്‍ കൗണ്‍സിലിന്റെ തീരുമാനം. സ്റ്റാളുകളിലും വിരുന്നുകളിലുമാണ് ഗോബി മഞ്ചൂരിയന്‍ വിലക്കിയിരിക്കുന്നത്.

ആദ്യമായല്ല ഒരു പ്രാദേശിക ഭരണകൂടം ഗോബി മഞ്ചൂരിയനെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നത്. 2022ല്‍, ശ്രീ ദാമോദര്‍ ക്ഷേത്രത്തിലെ വാസ്‌കോ സപ്താഹ മേളയില്‍, ഗോബി മഞ്ചൂരിയന്‍ വില്‍ക്കുന്ന സ്റ്റാളുകള്‍ നിയന്ത്രിക്കാന്‍ ഫുഡ് ആന്‍ഡ് ഡ്രഗ്‌സ് അഡ്മിനിസ്‌ട്രേഷന്‍ മോര്‍മുഗാവോ മുനിസിപ്പല്‍ കൗണ്‍സിലിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. പാകം ചെയ്യുന്നതിലെ വൃത്തിയില്ലായ്മ, സോസുകളുടെ കാലപ്പഴക്കം നിര്‍ണയിക്കാനാകാത്തത്, ആരോഗ്യത്തിന് വളരെ ഹാനികരമായ സിന്തറ്റിക് നിറങ്ങളുടെ ഉപയോഗം മുതലായവയാണ് നിരോധനത്തിന് കാരണമായി ദി ടൈംസ് ഓഫ് ഇന്ത്യ ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories