Share this Article
News Malayalam 24x7
ശബരിമല മേല്‍ശാന്തി നിയമനത്തില്‍ ഹൈക്കോടതി വിധി ഇന്ന്‌
High Court verdict on appointment of Sabarimala Melashanti today

ശബരിമല മേല്‍ശാന്തി നിയമനത്തില്‍ ഹൈക്കോടതി വൈകീട്ട് വിധി പറയും. ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിന് മലയാളി ബ്രാഹ്‌മണര്‍ മാത്രം അപേക്ഷിച്ചാല്‍ മതിയെന്ന വ്യവസ്ഥ ചോദ്യം ചെയ്ത് മൂന്നു പേര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ദേവസ്വം ബഞ്ച് വിധി പറയുന്നത്.

മലയാളി ബ്രാഹ്‌മണര്‍ മാത്രം അപേക്ഷിച്ചാല്‍ മതിയെന്ന വ്യവസ്ഥ തൊട്ടുകൂടായ്മ ആണെന്നും ഭരണഘടനാ ലംഘനമാണെന്നുമാണ് ഹര്‍ജിക്കാരുടെ വാദം.എന്നാല്‍ പുരാതന കാലം മുതല്‍ തുടരുന്ന രീതിയാണിതെന്നും മാറ്റാനാവില്ലെന്നുമാണ് ദേവസ്വം ബോര്‍ഡിന്റെ വാദം.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories