Share this Article
News Malayalam 24x7
രാഷ്ട്രപതിക്കെതിരായ പരാമര്‍ശം; സോണിയാ ഗാന്ധിക്കെതിരെ ബിഹാര്‍ കോടതിയില്‍ ഹര്‍ജി
Sonia Gandhi

രാഷ്ട്രപതിക്കെതിരായ പരാമര്‍ശത്തില്‍ സോണിയാ ഗാന്ധിക്കെതിരെ ബിഹാര്‍ കോടതിയില്‍ ഹര്‍ജി. നയപ്രഖ്യാപനപ്രസംഗം നടത്തിയ രാഷ്ട്രപതിയെ പാവം എന്നു സോണിയ വിളിച്ചതിനെതിരെയാണ് ഹര്‍ജി. രാജ്യത്തെ പരമോന്നത ഭരണഘടനാ പദവിയെ അനാദരിച്ചെന്നും ഹര്‍ജിയില്‍.


യുവതി ഭർതൃ വീട്ടില്‍ ജീവനൊടുക്കിയ സംഭവം; ഭർത്താവ് പ്രഭിനെ കസ്റ്റഡിയിലെടുത്തു

മലപ്പുറം എളങ്കൂരില്‍ യുവതി തൂങ്ങിമരിച്ച സംഭവത്തില്‍  ഭർത്താവ് പ്രഭിനെ കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ വ്യാഴാഴ്ചയാണ് പൂക്കോട്ടുംപാടം സ്വദേശി വിഷ്ണുജയെ ഭര്‍തൃവീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.   മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സ്റ്റാഫ് നഴ്സ് ആണ് പ്രബിന്‍.

ഇരുവരുടെയും വിവാഹം കഴിഞ്ഞിട്ട് രണ്ട് വര്‍ഷമായി. വിഷ്ണുജയുടെ മൃതദേഹത്തില്‍ മുറിവുകള്‍ ഉണ്ടായിരുന്നതായി ബന്ധുക്കള്‍ പറയുന്നു. ഭര്‍ത്താവിന്റെ മാനസിക പീഡനം മൂലമാണ് ആത്മഹത്യ ചെയ്തതെന്ന് വിഷ്ണുജയുടെ അച്ഛന്‍ ആരോപിച്ചു. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories