Share this Article
News Malayalam 24x7
വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം: സമരം ആരോഗ്യമന്ത്രിയുടെ വീട്ടുപടിക്കലേക്ക് മാറ്റുമെന്ന് ഹര്‍ഷിന
Scissors stuck in stomach incident: Harshina said that the strike will be moved to the doorstep of the health minister

വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ നീതിക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി പരിസരത്ത് കെ.കെ. ഹര്‍ഷിന നടത്തുന്ന രണ്ടാംഘട്ട അനിശ്ചിതകാല സത്യഗ്രഹ സമരം രണ്ടുമാസം പിന്നിട്ടു. സര്‍ക്കാര്‍ ഇനിയും തിരിഞ്ഞു നോക്കിയില്ലെങ്കില്‍ സമരം ആരോഗ്യമന്ത്രിയുടെ വീട്ടുപടിക്കലേക്ക് മാറ്റുമെന്ന് ഹര്‍ഷിന കേരള വിഷന്‍ ന്യൂസിനോട് പറഞ്ഞു. 

സര്‍ക്കാരിന് തന്നോട് ശത്രുതാ മനോഭാവമാണ്. ഇത് ഒരു രാഷ്ട്രീയ സമരമല്ലെന്നും നീതി നിഷേധിക്കപ്പെട്ടതിനെതിരായ പോരാട്ടമാണെന്നും ഹര്‍ഷിന വ്യക്തമാക്കി. കോഴിക്കോട് നിന്നും റിയാസ് കെ.എം.ആര്‍ തയ്യാറാക്കിയ റിപ്പോർട്ട് കാണാം.

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories