Share this Article
image
പ്ലസ്ടു പരീക്ഷാഫലം പ്രഖ്യാപിച്ചു; വിജയശതമാനം 82.95; 77 സ്കൂളുകൾക്ക് നൂറു മേനി വിജയം
വെബ് ടീം
posted on 25-05-2023
1 min read

പ്ലസ്ടു പരീക്ഷാഫലം പ്രഖ്യാപിച്ചു. ഹയര്‍ സെക്കന്‍ഡറിയില്‍ വിജയശതമാനം 82.95%. വിജയശതമാനത്തില്‍ 0.92 ശതമാനം കുറവ്. കഴിഞ്ഞ വർഷം 83.87 ആയിരുന്നു വിജയ ശതമാനം. സയന്‍സില്‍   87.31 ശതമാനം ജയം, ഹ്യൂമാനിറ്റിസ് 71.93%, കൊമേഴ്സ്82.75%. എല്ലാ വിഷയത്തിനും എ പ്ലസ് നേടിയത് 33,815 വിദ്യാര്‍ഥികള്‍.  കൂടുതല്‍ മലപ്പുറത്ത്. വി.എച്ച്.എസ്.ഇയില്‍ 75.30% ജയം. വിജയശതമാനം കൂടുതല്‍ എറണാകുളം, 87.55%. കുറവ് പത്തനംതിട്ട 76.59%. 77 സ്കൂളുകള്‍ക്ക് 100 ശതമാനം ജയം. ഫലം നാലുമണിമുതല്‍  വെബ്സൈറ്റുകളില്‍ ലഭ്യമാകും. ഹയര്‍ സെക്കന്‍ഡറി സേ പരീക്ഷ ജൂണ്‍ 21 മുതല്‍. അപേക്ഷയ്ക്കുള്ള അവസാന തീയതി മേയ് 29. തുടര്‍മൂല്യനിര്‍ണയത്തിന് മേയ് 31 വരെ അപേക്ഷിക്കാം.  4,32, 436 കുട്ടികൾ പ്ളസ് 2 പരീക്ഷയും 28495 പേർ വി.എച്ച്.എസ്.ഇ പരീക്ഷയും എഴുതി. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories