Share this Article
News Malayalam 24x7
സിപിഎമ്മിനെതിരെ ഐഎന്‍എല്‍
INL against CPM

സിപിഎമ്മിനെതിരെ  ഐ എൻ എൽ.തിരഞ്ഞെടുപ്പിൽ എൽഡിഎഫിനുണ്ടായകനത്ത പരാജയം,സിപിഎം നേതൃത്വത്തിന്റെ ധാർഷ്ട്യവും,രണ്ടാം പിണറായി ഗവണ്മെന്റിന്റെ ഭരണ പരാജയം മാണെന്ന് കുറ്റപ്പെടുത്തി.അതൃപ്തി അറിയിച്ച് എൽഡിഎഫിന് കത്ത് നൽകാൻ കാസർഗോഡ്  ജില്ലാ കമ്മിറ്റി യോഗത്തിൽ തീരുമാനമായി.  

ഒന്നാം പിണറായി സർകാരിന്റെ മികച്ച പ്രവർത്തനങ്ങൾകൊണ്ടാണ് വീണ്ടും അധികാരത്തിൽ എത്തിയത്.... എന്നാൽ മികച്ച പ്രതിച്ഛായയുള്ള എല്ലാവരെയും മാറ്റി നിർത്തി പിണറായി വിജയൻ മാത്രം മുഖ്യമന്ത്രി സ്ഥാനത്തേക്ക് വന്ന് സർകാർ രൂപീകരിച്ചത് തെറ്റാണ്.

ഘടകകക്ഷി എന്ന നിലയിൽ ഐഎൻഎലിന്  യാതൊരു പരിഗണനയും ലഭിക്കുന്നില്ല, നാണം കെട്ട് മുന്നണിയിൽ തുടരേണ്ട ആവശ്യമില്ലെന്നും, അസ്ഥിത്വം നിലനിർത്താൻ ഒറ്റയ്ക്ക് തദ്ദേശതിരഞ്ഞെടുപ്പിനെ നേരിടണമെന്ന  ആവശ്യം ശക്തമാക്കുകയാണ് കാസർഗോഡ് ജില്ലാ കമ്മിറ്റി..

നവകേരള സദസിലൂടെ ലഭിച്ച പരാതികളിൽ  25 ശതമാനം മാത്രമാണ് തീർപ്പാക്കിയത്. പൗരപ്രമുഖരേയും വ്യവസായികളെയും അത്താഴത്തിന് ക്ഷണിച്ച നടത്തിയ നവകേരള സദസ് ഉദ്ദേശ ലക്ഷ്യത്തിന് പകരം തിരിച്ചടിയാണ് നൽകിയത്..

മുന്നണി മര്യാദ പാലിക്കുകയും ജനദ്രോഹ നടപടികൾപിൻവലിക്കുകയും ചെയ്യാത്ത പക്ഷം എൽഡിഎഫ് വിട്ട് സ്വതന്ത്രമായിനിൽക്കണമെന്നാണ് ഉയർന്ന നിർദ്ദേശം.. കെട്ടിടനികുതി വർദ്ധനവ്,പെൻഷൻ നൽകാത്തത് തുടങ്ങിയവ തിരിച്ചടിയായി.അതൃപ്തി അറിയിച്ച് എൽഡിഎഫിന് കത്ത് നൽകാനും യോഗം തീരുമാനിച്ചു.. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories