കൊച്ചി: കേരള സര്‍വകലാശാല റജിസ്ട്രാര്‍ ഡോ.അനില്‍കുമാറിന്റെ സസ്പെന്‍ഷന് സ്റ്റേ ഇല്ലെന്ന് ഹൈക്കോടതി. സര്‍വകലാശാലയോടും പൊലീസിനോടും കോടതി വിശദീകരണം തേടി. സര്‍വകലാശാലയ്ക്കും വിസിക്കും രണ്ട് നിലപാടെന്ന് കോടതി പറഞ്ഞു. റജിസ്ട്രാറുടെ നടപടി ഗവര്‍ണറുടെ വിശിഷ്ഠതയെ ബാധിച്ചു. ഗവര്‍ണര്‍ വരുമ്പോള്‍ ഇങ്ങനെയല്ല കൈകാര്യം ചെയ്യേണ്ടത്. ഭാരതമാതാവിനെ റജിസ്ട്രാര്‍ വിശേഷിപ്പിച്ചത് പതാകയേന്തിയ സ്ത്രീ എന്നാണ്. അത് ദൗര്‍ഭാഗ്യകരമെന്ന് ഹൈക്കോടതി. ഹര്‍ജി ഹൈക്കോടതി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.