Share this Article
KERALAVISION TELEVISION AWARDS 2025
നിലമ്പൂരില്‍ ഇന്ന് കൊട്ടിക്കലാശം; പരസ്യപ്രചാരണം ഇന്ന് അവസാനിക്കും
Nilambur Election Campaign

ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന നിലമ്പൂരില്‍ പരസ്യപ്രചാരണം ഇന്നവസാനിക്കും. വ്യാഴാഴ്ചയാണ് വോട്ടെടുപ്പ്. നിശബ്ദപ്രചാരണത്തിന് മുന്നോടിയായുള്ള കലാശക്കൊട്ട് ഇന്ന് നടക്കും. അവസാന നിമിഷത്തിലും സ്ഥാനാര്‍ത്ഥികള്‍ വാദപ്രതിവാദങ്ങളില്‍ സജീവമാണ്. മഴ ഭീഷണി ആയി നിക്കുന്നുണ്ടങ്കിലും കലാശക്കൊട്ടിന്റെ ഭാഗമായി പ്രകടനങ്ങളുടെയും റോഡ് ഷോയുടെയും ഒരുക്കത്തിലാണ് സ്ഥാനാര്‍ത്ഥികള്‍. അതേ സമയം കലാശക്കൊട്ട് വേണ്ടെന്ന തീരുമാനത്തിലാണ് പി.വി അന്‍വര്‍. പകരം കലാശക്കൊട്ടിന്റെ സമയം കൂടി വീടുകള്‍ കയറി പ്രചാരണം നടത്തണമെന്ന് അന്‍വര്‍ ഫേസ്ബുക്കിലൂടെ അറിയിച്ചു. പൊതു ജനങ്ങളുടെ യാത്രാ സൗകര്യം കൂടി പരിഗണിച്ചാണ് കലാശക്കൊട്ട് വേണ്ടെന്ന തീരുമാനത്തിലേക്ക് എത്തിയതെന്നും അന്‍വര്‍ പറഞ്ഞു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേന്ദ്ര പൊലീസ് സേനയും എംഎസ്പി ബറ്റാലിയനും ഉള്‍പ്പെടെ 700 ലധികം പൊലീസുകാരെ കൂടി മണ്ഡലത്തില്‍ വിന്യസിച്ചിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories