Share this Article
News Malayalam 24x7
ഗംഗാനദിയിൽ ബോട്ടിൽ ഇഫ്താർ വിരുന്ന് നടത്തി ബിരിയാണി കഴിച്ചു, 14 പേർ അറസ്റ്റിൽ
വെബ് ടീം
posted on 17-03-2026
1 min read
ganga

വാരണാസി: ഗംഗാനദിയിൽ ബോട്ടിൽ ഇഫ്താർ നടത്തി ബിരിയാണി കഴിച്ച 14 പേർ അറസ്റ്റിൽ. മതവികാരം വ്രണപ്പെടുത്തി, ആരാധന നടത്തുന്ന ഇടത്തെ അശുദ്ധമാക്കി എന്നീ കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. സംഭവത്തിന്റെ ദൃശ്യങ്ങൾ വൈറലായതിന് പിന്നാലെയാണ് നടപടി. ബിജെപി യുവമോർച്ച നേതാവ് രജത്ത് ജയ്‌സ്വാളിന്റെ പരാതിയിലാണ് കേസെടുത്തത്.

കുംഭമേളയ്ക്കും കാർത്തികപൂർണിമയ്ക്കും ബ്രാഹ്മ മുഹൂർത്തത്തിൽ ഗംഗയിൽ കുളിച്ചാൽ പാപങ്ങൾ മോചിക്കപ്പെടും എന്നാണ്  സനാതനധർമം പിന്തുടരുന്നവർ വിശ്വസിക്കുന്നത്. ആയിരക്കണക്കിന് പേരാണ് കാശി സന്ദർശിച്ച് പൂജകൾ നടത്തുന്നതും പ്രാർത്ഥിക്കുന്നതും. ഇത്തരമൊരു സാഹചര്യത്തിൽ ഗംഗാനദിയുടെ നടുവിലിരുന്ന് ബിരിയാണി കഴിക്കുന്നതും അതിന്റെ എച്ചിൽ നദിയിലേക്ക് എറിയുന്നതും ശരിയായരീതിയല്ല. ഹിന്ദുകളുടെ മതവികാരത്തെ ഹനിക്കാൻ മനപ്പൂർവമുള്ള ശ്രമമാണിതെന്നാണ് ജയ്‌സ്വാളിന്റെ ആരോപണം.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories