Share this Article
KERALAVISION TELEVISION AWARDS 2025
കാന്‍സറാണെന്നും 2 മാസത്തിൽ കൂടുതൽ ജീവിക്കില്ലെന്നും സന്തോഷ് വര്‍ക്കി; പിന്നാലെ സമ്മിശ്ര പ്രതികരണങ്ങളുമായി കമന്‍റ് ബോക്സ്; ഒടുവിൽ ഡോക്ടറുടെ പിഴവെന്ന് വെളിപ്പെടുത്തല്‍
വെബ് ടീം
posted on 04-10-2025
1 min read
SANTHOSH VARKEY

ആറാട്ടണ്ണന്‍ എന്ന  സന്തോഷ് വര്‍ക്കിയെ അറിയാത്തവർ ചുരുക്കമായിരിക്കും. അത്രയ്ക്കും വൈറൽ ആണ് ആറാട്ടണ്ണന്റെ കാട്ടിക്കൂട്ടലുകൾ. ഒരു തവണ കണ്ടിട്ടുണ്ടേൽ ആ ചിരിയും പലർക്കും ഓർമ വരും.  ഇപ്പോഴിതാ സന്തോഷ് വര്‍ക്കിയുടെ ഫെയ്സ്ബുക്ക് പോസ്റ്റുകള്‍ ചര്‍ച്ചയാവുകയാണ്.

രണ്ട് ദിവസമായി തുടര്‍ച്ചയായി തന്‍റെ ആരോഗ്യാവസ്ഥയെക്കുറിച്ചാണ് സന്തോഷ് വര്‍ക്കി പറയുന്നത്. തനിക്ക് കാന്‍സര്‍ ആണ്. ഇനി ജീവിക്കണം എന്ന് ഒരു ആഗ്രഹവും ഇല്ല എന്നായിരുന്നു സന്തോഷിന്‍റെ ആദ്യ പോസ്റ്റ്. പിന്നാലെ തന്‍റെ അച്ഛനും ഇതേ അസുഖമായിരുന്നെന്നും രണ്ട് മാസത്തില്‍ കൂടുതല്‍ ജീവിക്കില്ലെന്നും പറഞ്ഞ സന്തോഷ് താന്‍ ഇതുവരെ ചെയ്ത തെറ്റുകള്‍ക്ക് മാപ്പ് ചോദിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ തന്‍റെ വൈകാരികമായ പോസ്റ്റിന് കീഴില്‍ ആളുകള്‍ അപമാനിച്ചും പരിഹസിച്ചും കമന്‍റുകള്‍ ഇട്ടതിന്‍റെ വേദനയും ആറാട്ടണ്ണന്‍ പങ്കുവെച്ചിരുന്നു. നിത്യാ മേനോന്‍, ഒമര്‍ ലുലു, മോഹന്‍ലാല്‍ തുടങ്ങി പലരോടും മാപ്പ് പറയുകയും ചെയ്തു.  എന്നാല്‍ വീണ്ടും ഒരു ഡോക്ടറെ കണ്ടെന്നും തനിക്ക് കാന്‍സര്‍ ഇല്ലെന്ന് തിരിച്ചറിഞ്ഞെന്നും സന്തോഷ് വര്‍ക്കി വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ഇത് റീച്ചിന് വേണ്ടിയുള്ള തന്ത്രമാണെന്നാണ് കമന്‍റ് ബോക്സ് പറയുന്നത്. 



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories