Share this Article
News Malayalam 24x7
ഓപ്പറേഷൻ സിന്ദൂർ: 16 മണിക്കൂർ നീളുന്ന ചർച്ചയ്ക്ക് ലോക്സഭയിൽ ഇന്ന് തുടക്കം
Lok Sabha Begins Marathon 16-Hour Debate Today

ലോക്‌സഭയില്‍ ഇന്ന് ഓപ്പറേഷന്‍ സിന്ദൂറില്‍ ചര്‍ച്ചയ്ക്ക് തുടക്കമാകും. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ആണ് ചര്‍ച്ചകള്‍ക്ക് തുടക്കമിടുക. പ്രതിരോധ മന്ത്രി തന്നെ മറുപടിയും നല്‍കും. പതിനാറ് മണിക്കൂറാണ് ചര്‍ച്ചയുടെ സമയം. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ സംസാരിക്കും.സമാജ് വാദി പാര്‍ട്ടിയില്‍ നിന്ന്  അഖിലേഷ് യാദവ്, തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് അഭിഷേക് ബനര്‍ജി തുടങ്ങിയവരും സംസാരിക്കും.

സഖ്യകക്ഷികളായ TTP JDU എംപിമാരും ചര്‍ച്ചയില്‍ സംസാരിക്കും.  പ്രതിപക്ഷത്ത് നിന്ന് രാഹുല്‍ ഗാന്ധി നാളെ സംസാരിക്കാനാണ് സാധ്യത. പ്രിയങ്ക ഗാന്ധി, ഗൗരവ് ഗുഗോയ്, കെ.സി വേണുഗോപാല്‍ എന്നിവരും സംസാരിക്കാന്‍ സാധ്യതയുണ്ട്. ഓപ്പറേഷന്‍ സിന്ദൂര്‍ ദൗത്യസംഘത്തിന്റെ ഭാഗമായിരുന്ന ശശി തരൂരിനെയും മനീഷ് ദിവാരിയെയും ഒഴിവാക്കിയേക്കും. ചര്‍ച്ചയ്ക്ക് മുന്‍പ് ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത് സഭയില്‍ ഉന്നയിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. പ്രതിപക്ഷം  പ്രധാന കവാടത്തില്‍ ധര്‍ണയും സംഘടിപ്പിക്കും. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories