ഇന്ത്യ -പാക് സംഘർഷത്തെത്തുടർന്ന് അടച്ച ഇന്ത്യ പാക് അതിർത്തിയായ അട്ടാരി വാഗ ഇന്ത്യ തുറന്നു. അഫ്ഗാനിസ്ഥാൻ ട്രക്കുകൾക്ക് വേണ്ടിയാണ് അതിർത്തി തുറന്നത്. അഫ്ഗാനിസ്ഥാനിൽ നിന്നും ഡ്രൈ ഫ്രൂട്ട്സുമായി എത്തിയ 600 ട്രക്കുകളാണ് അതിർത്തി വഴി ഇന്ത്യയിലേക്കെത്തിയത്. താലിബാന്‍ ഭരണകൂടത്തിന്റെ അഭ്യര്‍ത്ഥന തുടർന്നാണ് നടപടി.