വിവാഹസമയത്ത് സ്ത്രീകൾക്ക് നൽകുന്ന സ്വർണാഭരണത്തിന് രേഖാമൂലമുള്ള തെളിവുകൾ ഹാജരാക്കാൻ സാധിക്കാത്തത് നീതിനിഷേധത്തിന് കാരണമാവരുതെന്ന് ഹൈക്കോടതി. ഇത്തരം ആഭരണങ്ങളുടെ കൈമാറലുകൾക്ക് സ്വകാര്യ സ്വഭാവമുള്ളതിനാൽ സ്ത്രീകൾക്ക് തെളിവുകൾ ഹാജരാക്കാനാവാത്ത അവസ്ഥയുണ്ടെന് വിലയിരുത്തിയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് എം.ബി. സ്നേഹല എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്‍റെ നിരീക്ഷണം. ഭർത്താവുമായി പിരിഞ്ഞതിനെത്തുടർന്ന് വിവാഹസമയത്ത് തനിക്ക് തന്ന സ്വർണാഭരണങ്ങളും വീട്ടുസാധനങ്ങളും തിരികെ നൽകണമെന്ന ആവശ്യം എറണാകുളം കുടുംബകോടതി തള്ളിയതിനെതിരെ കളമശ്ശേരി സ്വദേശിനി നൽകിയ അപ്പീൽ ഹർജിയിലാണ് കോടതിയുടെ നിരീക്ഷണം.