55-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം ഇന്ന് വൈകിട്ട് 3:30-ന് തൃശ്ശൂർ രാമനിലയത്തിൽ വെച്ച് സാംസ്കാരിക മന്ത്രി സജി ചെറിയാൻ പ്രഖ്യാപിക്കും. മികച്ച നടൻ, നടി, ചിത്രം ഉൾപ്പെടെയുള്ള പ്രധാന വിഭാഗങ്ങളിൽ കനത്ത പോരാട്ടമാണ് നടക്കുന്നത്. 128 ചിത്രങ്ങളാണ് ഇത്തവണ മത്സരരംഗത്തുള്ളത്. ഇതിൽ 38 ചിത്രങ്ങൾ അന്തിമ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.
2024 മലയാള സിനിമയെ സംബന്ധിച്ചിടത്തോളം വലിയ സാമ്പത്തിക വിജയങ്ങൾ നേടിയ ചിത്രങ്ങളും, കലാമൂല്യമുള്ള ചിത്രങ്ങളും ഇറങ്ങിയ വർഷമായിരുന്നു. രാഹുൽ സദാശിവൻ സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം "ഭ്രമയുഗം", കൃഷ്കിന്ദാ കാണ്ഡം, ലെവൽ ക്രോസ്സ് എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് ആസിഫ് അലി, അജയന്റെ രണ്ടാം മോഷണം എന്ന ചിത്രത്തിലെ ടൊവിനോ തോമസ്, ഫെമിനിച്ചി ഫാത്തിമ തുടങ്ങിയ നടീനടന്മാർ മികച്ച പ്രകടനങ്ങളിലൂടെ അന്തിമ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. പ്രകാശ് രാജ് അധ്യക്ഷനായ ജൂറിയാണ് അവാർഡുകൾ നിർണ്ണയിക്കുന്നത്. ഇത്തവണ നവാഗത സംവിധായകരുടെ ചിത്രങ്ങൾക്കാണ് അന്തിമ പട്ടികയിൽ കൂടുതൽ പ്രാതിനിധ്യം.