Share this Article
News Malayalam 24x7
വിമാനം തകർന്നു; മലാവി വൈസ് പ്രസി‍ഡന്റ് ഉൾപ്പെടെ 10 പേർക്കു ദാരുണാന്ത്യം
വെബ് ടീം
posted on 11-06-2024
1 min read
Malawi Vice President Saulos Chilima Dies in Plane Crash

ലണ്ടൻ: മലാവി വൈസ് പ്രസിഡന്റ് സോളോസ് ക്ലോസ് ചിലിമ (51) വിമാനാപകടത്തിൽ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരണം. സോളോസുൾപ്പെടെ വിമാനത്തിലുണ്ടായ 10 പേരും മരിച്ചതായി മലാവി പ്രസിഡന്റ് ലസാറസ് ചക്‌വേരെ ടെലിവിഷൻ സന്ദേശത്തിൽ അറിയിച്ചു. മരിച്ചവരിൽ സോളോസിന്റെ ഭാര്യ മേരിയും രാഷ്ട്രീയ പാർട്ടിയായ യുണൈറ്റഡ് ട്രാൻസ്ഫോർമേഷൻ മൂവ്മെന്റിന്റെ നേതാക്കളും ഉൾപ്പെടുന്നു.

തകർന്നുവീണ വിമാനം വനത്തിൽ കണ്ടെത്തിയെന്നും ചക്‌വേര പറഞ്ഞു. മലാവി മുൻ മന്ത്രി റാൽഫ് കസാംബാരയുടെ സംസ്കാരച്ചടങ്ങുകൾക്കായാണ് തിങ്കളാഴ്ച സോളോസ് യാത്ര തിരിച്ചത്. മസുസിവിലെ വിമാനത്താവളത്തിൽ ഇറങ്ങേണ്ടിയിരുന്ന വിമാനം മോശം കാലാവസ്ഥയെത്തുടർന്ന് തലസ്ഥാനമായ ലിലോങ്‌വേയിലേക്ക് തിരിച്ചുവിടുകയായിരുന്നു. പിന്നീട് വിമാനം റഡാറിൽനിന്ന് അപ്രത്യക്ഷമായി.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories