യുഎസ് വിദ്യാര്‍ത്ഥി വിസക്ക് അപേക്ഷിക്കുന്ന വിദ്യാര്‍ത്ഥികള്‍ സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ പബ്ലിക്കാക്കണമെന്ന് നിര്‍ദേശം നല്‍കി ഇന്ത്യയിലെ യുഎസ് എംബസി. എഫ്, എം, ജെ നോണ്‍- ഇമിഗ്രൻറ് വിസകള്‍ക്ക് അപേക്ഷിക്കുന്നവര്‍ക്കും നിര്‍ദേശം ബാധകമാണ്. ഓരോ വിസ അപേക്ഷകരുടെ വിവരങ്ങള്‍ പരിശോധിക്കുന്നതിനും ദേശീയ സുരക്ഷക്കും ഇത് അത്യാവശ്യമാണെന്ന് എംബസി എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ പറഞ്ഞു.