Share this Article
KERALAVISION TELEVISION AWARDS 2025
റോഡിലെ വാഹന നിയമ ലംഘനങ്ങള്‍ ജനങ്ങള്‍ക്ക് നേരിട്ട് അറിയിക്കാന്‍ സംവിധാനവുമായി ഗതാഗത വകുപ്പ്
ganesh kumar

റോഡിലെ വാഹന നിയമ ലംഘനങ്ങൾ ജനങ്ങൾക്ക് നേരിട്ട് അറിയിക്കാൻ സംവിധാനവുമായി ഗതാഗത വകുപ്പ്. സിറ്റിസൺ സെന്റിനൽ ആപ്പ് എന്ന് പേരിട്ടിരിക്കുന്ന സംവിധാനത്തിന്റെ ഔദ്യോ​ഗിക ഉദ്​ഘാടനം ​മന്ത്രി കെ ബി ​ഗണേഷ് കുമാർ കൊച്ചിയിൽ നിർവഹിച്ചു.

വാഹനാപകടങ്ങളും നിയമലംഘനങ്ങളും കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ സംവിധാനം  മോട്ടോർ വാഹന വകുപ്പ് അവതരിപ്പിക്കുന്നത്.

കേരള സർക്കാരിന്റെ നൂറുദിന കർമ്മ പരിപാടിയുടെ ഭാ​ഗമായാണ് സിറ്റിസൺ സെന്റിനൽ ആപ്പ് എന്ന പദ്ധതി നടപ്പിലാക്കുന്നത്. ഇതിലൂടെ റോഡ് സുരക്ഷാ പ്രവർത്തനങ്ങളിൽ പൊതുജനങ്ങൾക്കും പങ്കാളികളാവാം.

റോഡ് നിയമലംഘനത്തിന്റെ തത്സമയ ഫോട്ടോ, വിഡിയോ എന്നിവ മോട്ടാർ വാഹന വകുപ്പിന്റെ എം-പരിവാഹൻ ആപ്ലിക്കേഷനിലൂടെ അധികൃതരെ അറിയിക്കാനുള്ള സംവിധാനമാണ് സജ്ജമാക്കിയിരിക്കുന്നത്. പദ്ധതി ജനം സ്വീകരിക്കുന്നതോടെ റോഡിലെ നിയമലംഘനത്തിന് കുറവുണ്ടാകും എന്നാണ് പ്രതീക്ഷ

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories