ജപ്പാനിലെ ആദ്യ വനിത പ്രധാനമന്ത്രിയായി സനയ് തകയ്ചി തെരഞ്ഞെടുക്കപ്പെട്ടു. നിലവിലെ പ്രധാനമന്ത്രി ഷിഗേറു ഇഷിബ രാജിവച്ച ഒഴിവിലേക്കാണ് ഭരണകക്ഷിയായ ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സനയ് തകയ്ചിയെ തെരഞ്ഞെടുത്തത്. 15ന് പ്രധാനമന്ത്രിയായി ചുമതലയേല്‍ക്കും പാര്‍ട്ടിയിലെ തീവ്ര വലതുപക്ഷ വിഭാഗത്തിന്റെ പ്രതിനിധിയാണ് തകയ്ചി. 1993 മുതല്‍ പാര്‍ലമെന്റംഗമായ തകയ്ചി പല തവണ മന്ത്രിയായിട്ടുണ്ട്. സാമ്പത്തിക മേഖലയിലെ മാന്ദ്യവും വിലക്കയറ്റവും മൂലം ഉണ്ടായ ജനരോഷത്തെ പുതിയ നേതാവിലൂടെ മറികടക്കാനാണ് ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ലക്ഷ്യമിടുന്നത്. യുഎസുമായുള്ള ബന്ധം ശക്തിപ്പെടുത്തുമെന്നും വിദേശ നിക്ഷേപം ആകര്‍ഷിക്കാന്‍ 'ജപ്പാന്‍ തിരിച്ചെത്തി' എന്ന സന്ദേശം പ്രചരിപ്പിക്കുമെന്നും തകയ്ചി പറഞ്ഞു.