ആഗോള കത്തോലിക്ക സഭയുടെ അധ്യക്ഷാനായി ലിയോ പതിനാലാമന്‍ മാര്‍പാപ്പയുടെ സ്ഥാനാരോഹണം ഇന്ന് നടക്കും. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.30 നാണ് സ്ഥാനാരോഹണ ചടങ്ങുകള്‍. ചുമതലയേറ്റ് കൊണ്ടുള്ള ദിവ്യബലിയില്‍ അധികാര ചിഹ്നങ്ങളായ വലിയ മുക്കുവന്റെ മോതിരവും കഴുത്തിന് ചുറ്റും അണിയുന്ന പാലിയവും സ്വീകരിക്കും. രണ്ട് മണിക്കൂറോളം നീളുന്നതാണ് ചടങ്ങുകള്‍. സഭയുടെ 267 മത്തെ മാര്‍പാപ്പയാണ് ലിയോ പതിനാലാമന്‍. അമേരിക്കയില്‍ നിന്നുള്ള ആദ്യ മാര്‍പാപ്പയാണ്.