ആഭ്യന്തര കലാപം രൂക്ഷമായ സുഡാനില്‍ നിന്നും 135 ഇന്ത്യക്കാര്‍ കൂടി ജിദ്ദയിലെത്തി. ഓപ്പറേഷന്‍ കാവേരിയുടെ ഭാഗമായി സുഡാനില്‍ നിന്നും ഒഴിപ്പിക്കുന്ന ഇരുപത്തിരണ്ടാമത്തെ ബാച്ചാണ് ജിദ്ദയിലെത്തിയതെന്ന് വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍ പറഞ്ഞു.
ഇതിനോടകം മൂവായിരത്തിലധികം ഇന്ത്യക്കാരെ സുഡാനില്‍ നിന്നും ഒഴിപ്പിച്ചു. ഇതില്‍ 2500 പേരെ ഇന്ത്യയിലെത്തിച്ചു. ജിദ്ദ കൂടാതെ സൗത്ത് സുഡാന്‍, ഈജിപ്ത്, ചാഡ്, ജിബൂട്ടി എന്നിവിടങ്ങളിലേക്കും ആളുകളെ മാറ്റിയതായി വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.