തദ്ദേശ തെരഞ്ഞെടുപ്പിൽ ഉണ്ടായത് അപ്രതീക്ഷിത തിരിച്ചടി ആണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ. എൽഡിഎഫിന്റെ അടിത്തറ തകർന്നിട്ടില്ല.എൽഡിഎഫ് വിരുദ്ധ വികാരമില്ല. ആവശ്യമായ തിരുത്തലുകൾ വരുത്തി തിരിച്ചു വരും.ജനങ്ങൾക്കിടയിൽ ഇറങ്ങിച്ചെന്ന് പ്രവർത്തിക്കും.
തിരിച്ചടികളെ അതിജീവിച്ച അനുഭവം പാർട്ടിക്കുണ്ട്. 2010ലെ തോൽവിയിൽ നിന്ന് പാർട്ടി തിരിച്ചു വന്നു. വർഗീയ ശക്തികളുമായി യുഡിഎഫ് നീക്കുപോക്കുണ്ടാക്കി.എം എം മണിയുടേത് അദ്ദേഹത്തിന്റെ ശൈലി, വ്യാഖാനിച്ച് വലുതാക്കേണ്ടെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു