രാഷ്ട്രപതി ദ്രൗപദി മുർമു ശബരിമല സന്നിധാനത്ത് ദർശനം നടത്തി. കനത്ത സുരക്ഷാ ക്രമീകരണങ്ങൾക്കിടയിലാണ് രാഷ്ട്രപതി ശബരിമല സന്നിധാനത്ത് എത്തിയത്. ദർശനത്തിനു ശേഷം ഉച്ചപൂജയ്ക്ക് ശേഷമുള്ള പ്രസാദം സ്വീകരിച്ച ശേഷം രാഷ്ട്രപതി മടങ്ങി.
സന്നിധാനം സന്ദർശിക്കുന്ന രാജ്യത്തെ രണ്ടാമത്തെ രാഷ്ട്രപതിയാണ് ദ്രൗപദി മുർമു . കരിമല, അപ്പാച്ചിമേട് വഴിയുള്ള പരമ്പരാഗത കാനന പാതയിലായിരുന്നു രാഷ്ട്രപതിയുടെ സന്ദർശനം. ഇതിനുമുമ്പ് 1973 ഏപ്രിൽ 10 ന് അന്നത്തെ രാഷ്ട്രപതിയായിരുന്ന വി.വി. ഗിരിയാണ് ശബരിമലയിൽ ദർശനം നടത്തിയത് .
രാഷ്ട്രപതിയുടെ സന്ദർശനത്തിന്റെ ഭാഗമായി ശബരിമലയിൽ കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരുന്നത്. രാഷ്ട്രപതി മടങ്ങുന്നത് വരെ ഭക്തർക്ക് പ്രവേശനമുണ്ടായിരുന്നില്ല .