Share this Article
Union Budget
സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് അഴിച്ചുപണി; ജ്യോതിലാൽ ധനവകുപ്പിലേക്ക്
വെബ് ടീം
5 hours 22 Minutes Ago
1 min read
IAS

തിരുവനന്തപുരം: സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് അഴിച്ചുപണി. കേശവേന്ദ്രകുമാർ പുതിയ ധനവകുപ്പ് സെക്രട്ടറിയാകും. കെ ആർ ജ്യോതിലാലിനെ പൊതുഭരണ വകുപ്പിൽ നിന്ന് ധനവകുപ്പിലേക്ക് മാറ്റി. ബിശ്വനാഥ് സിൻഹയ്ക്ക് വനം വകുപ്പിന്റെ അധിക ചുമതലയും കെ ബിജുവിന് പൊതുഭരണ വകുപ്പിൻ്റെ അധിക ചുമതലയും നൽകി.

അഡീഷണൽ ചീഫ് സെക്രട്ടറി പുനീത് കുമാറിന് തദ്ദേശസ്വയംഭരണ വകുപ്പിലേക്കാണ് മാറ്റം.ബിജു പ്രഭാകർ വിരമിച്ച സ്ഥാനത്തേക്ക് മിർ മുഹമ്മദ് അലി കെഎസ്ഇബി ചെയർമാനാകും. ഡോ.എസ് ചിത്രയെ ധനവകുപ്പിൽ നിന്ന് തദ്ദേശ സ്വയംഭരണ വകുപ്പിലേക്ക് മാറ്റി. അദീല അബ്ദുള്ളയെ വനിതാ ശിശുക്ഷേമ വകുപ്പിന്റെ ചുമതലയിൽ നിന്നും ഒഴിവാക്കി സർക്കാർ ഉത്തരവ് പുറത്തിറക്കി.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories