Share this Article
News Malayalam 24x7
യാത്രക്കിടെ ട്രെയിനിൽ നിന്ന് പുറത്തേക്ക് തെറിച്ചുവീണ് ഗർഭിണി മരിച്ചു
വെബ് ടീം
posted on 03-05-2024
1 min read
Pregnant woman dies after falling out of train in Tamil Nadu

തമിഴ്നാട്ടിൽ യാത്രക്കിടെ ട്രെയിനിൽ നിന്ന് പുറത്തേക്ക് തെറിച്ചുവീണ് ഗർഭിണി മരിച്ചു. തെങ്കാശി ശങ്കരൻകോവിൽ സ്വദേശിനി കസ്തൂരിയാണ് മരിച്ചത്. ചെന്നൈയിൽ നിന്ന് ശങ്കരൻകോവിലിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് അപകടം സംഭവിച്ചത്.

കസ്തൂരിയുടെ വളകാപ്പ് ചടങ്ങ് ഞായറാഴ്ച നടക്കാനിരിക്കെയായിരുന്നു അപകടം. ടോയ്ലറ്റിലേക്ക്  പോകുന്നതിനിടെ വാതിൽ വഴി പുറത്തേക്ക് വീഴുകയായിരുന്നു. ചെന്നൈ – എഗ്മൂർ – കൊല്ലം എക്സ്‌പ്രസ് ട്രെയിനിൽ നിന്നാണ് യുവതി പുറത്തേക്ക് തെറിച്ച് വീണത്. അതേസമയം അപായചങ്ങല വലിച്ചിട്ടും ട്രെയിൻ നിർത്തിയില്ലെന്ന് കുടുംബം ആരോപിച്ചു.

ഏഴു കിലോമീറ്ററുകൾക്ക് അപ്പുറമാണ് ട്രെയിൻ നിർത്തിയത്. അപ്പോൾ തന്നെ ട്രെയിൻ നിർ‌ത്തിയിരുന്നെങ്കിൽ യുവതിയെ രക്ഷിക്കാൻ കഴിയുമായിരുന്നുവെന്ന് കുടുംബം പറയുന്നു. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories