Share this Article
News Malayalam 24x7
പ്രിയങ്ക ഗാന്ധിയുടെ നാളത്തെ പരിപാടികൾ മാറ്റി; കണ്ണപ്പ ട്രെയിലർ ലോഞ്ചും, സൽമാൻ ഖാൻ പങ്കെടുക്കുന്ന പരിപാടിയും മാറ്റി
വെബ് ടീം
posted on 12-06-2025
1 min read
priyanka gandhi

രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാനാപകടത്തെ തുടർന്ന് നാളത്തെ പരിപാടികൾ മാറ്റിവച്ച് പ്രിയങ്ക ഗാന്ധി. നാളത്തെ മലപ്പുറം ജില്ലയിലെ പരിപാടികളാണ് 15 ലേക്ക് മാറ്റിയത്.വിനോദമേഖലയിലെ പ്രധാന പരിപാടികളും മാറ്റിയിട്ടുണ്ട്.

സൽമാൻ ഖാൻ പങ്കെടുക്കുന്ന ഇന്ത്യൻ സൂപ്പർക്രോസ്സ് റേസിംഗ് ലീഗിൻ്റെ ലോഞ്ചും കണ്ണപ്പ സിനിമയുടെ ട്രെയിലർ ലോഞ്ചുമാണ് മാറ്റിയത്. ഇന്ന് ഉച്ചയോടെയാണ് അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ലണ്ടനിലേക്ക് പറന്ന എയർ ഇന്ത്യ വിമാനമാണ് തകർന്നുവീണത്.അപകടം നടന്ന് ഏതാനും മണിക്കൂറുകൾക്ക് ശേഷമാണ് ഇന്ത്യൻ സൂപ്പർക്രോസ്സ് റേസിംഗ് ലീഗിൻ്റെ സംഘാടകർ പരിപാടി മാറ്റി വയ്ക്കാൻ തീരുമാനിച്ചത്. ഇന്ത്യൻ സൂപ്പർക്രോസ്സ് റേസിംഗ് ലീഗിൻ്റെ സ്ഥാപകനായ ഈഷാൻ ലോഖണ്ഡേ ദുരന്തത്തിൽ അനുശോചനമറിയിച്ചു.

ജൂൺ 13ന് ഇൻഡോറിൽ നടക്കാനിരുന്ന കണ്ണപ്പ സിനിമയുടെ ട്രെയിലർ ലോഞ്ചും മാറ്റി വച്ചു. സിനിമയിൽ അഭിനയിച്ച താരങ്ങളായ അക്ഷയ് കുമാർ, വീഷ്ണു മഞ്ചു, പ്രഭാസ്, മോഹൻലാൽ എന്നിവർ പരിപാടിയിൽ പങ്കെടുക്കേണ്ടവർ ആയിരുന്നു. രണ്ട് പരിപാടികൾക്കും സംഘാടകർ തീയതി മാറ്റിനിശ്ചയിക്കും.ലണ്ടനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം പറന്നുയർന്ന് അഞ്ച് മിനിറ്റിനുളളിൽ തകർന്നു വീഴുകയായിരുന്നു. 230 യാത്രക്കാർ ഉൾപ്പെടെ വിമാനത്തിലുണ്ടായിരുന്ന 242 പേരും മരിച്ചുവെന്നാണ് ഗുജറാത്ത് പൊലീസ് അറിയിച്ചിരിക്കുന്നത്.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories