ഇന്ത്യക്കെതിരെ പുതിയ സമ്മര്‍ദവുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് അധിക തീരുവ ചുമത്താന്‍ യൂറോപ്യന്‍ യൂണിയനിലും ട്രംപ് സമ്മര്‍ദ്ദം ശക്തമാക്കി.ഇന്ത്യയില്‍ നിന്ന് എണ്ണയും പ്രകൃതി വാതകങ്ങളും ഇറക്കുമതി ചെയ്യുന്നത് നിര്‍ത്തലാക്കാന്‍ ട്രംപ് യുറോപ്യന്‍ യൂണിയനോട് ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്. അമേരിക്ക അധിക ചുങ്കം ചുമത്തിയതിന് ഇന്ത്യ വഴങ്ങാതെ വന്നതോടെയാണ് ട്രംപിന്റെ പുതിയ നീക്കം. എന്നാല്‍ 'ട്രം പിന്റെ നീക്കത്തോട് യൂറോപ്യന്‍ രാജ്യങ്ങള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.