ടി പി കേസ് ചന്ത്രശേഖരൻ വധക്കേസിലെ പ്രതികള്‍ക്ക് പരോള്‍ നല്‍കാന്‍ അസാധാരണ നീക്കവുമായി ജയില്‍ വകുപ്പ്. ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികൾക്ക് പരോള്‍നല്‍കിയാല്‍ ആഭ്യന്തര സുരക്ഷാ പ്രശ്‌നം ഉണ്ടാകുമോ എന്ന് ചോദിച്ച് സെന്‍ട്രല്‍ ജയില്‍ ആസ്ഥാനത്ത് നിന്ന് മറ്റ് ജയിലുകളിലെ സൂപ്രണ്ട് മാര്‍ക്ക് കത്തയച്ചു. ജയില്‍ ആസ്ഥാനത്തുനിന്നും അയച്ച കത്തില്‍ പരോള്‍ എന്നോ വിട്ടയക്കലെന്നോ രേഖപ്പെടുത്തിയിട്ടില്ല. പകരം വിടുതല്‍ എന്നാണ് എഴുതി ചേര്‍ത്തിട്ടുള്ളത്. 20 വര്‍ഷത്തേക്ക് ശിക്ഷാ ഇളവ് പാടില്ലെന്ന് ഹൈക്കോടതി വിധി നിലനില്‍ക്കേയാണ് കത്തയച്ചത്.