കോട്ടയ്ക്കൽ: ജമ്മു കശ്മീരിലെ രജോരി സെക്ടറിലുണ്ടായ അപകടത്തിൽ മലയാളി സൈനികനു വീരമൃത്യു. ഒതുക്കുങ്ങൽ ചെറുകുന്ന് കാട്ടുമുണ്ട സുബ്രഹ്മണ്യന്റെയും ലക്ഷ്മിയുടെയും മകൻ സജീഷ് (48) ആണ് മരിച്ചത്. പട്രോളിങ് ഡ്യൂട്ടിക്കിടെ കാൽതെന്നി താഴ്ചയിലേക്കു വീണു മരിച്ചതായാണു ബന്ധുക്കൾക്കു വിവരം ലഭിച്ചത്.
സുബേദറായ സജീഷ് 27 വർഷമായി പട്ടാളത്തിൽ സേവനമനുഷ്ഠിച്ചുവരികയാണ്. ഡൽഹിയിൽ നിന്നു പ്രത്യേക വിമാനത്തിൽ മൃതദേഹം കരിപ്പൂരിലെത്തിക്കും.