Share this Article
News Malayalam 24x7
പാലിയേക്കര ടോള്‍ പിരിവ് കേസ്; ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
 Paliyekkara Toll Case

തൃശൂര്‍ പാലിയേക്കര ടോള്‍ പിരിവ് കേസ് ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും. മുരിങ്ങൂരിലെ സര്‍വീസ് റോഡടക്കമുള്ള പാതകളുടെ അറ്റകുറ്റപ്പണികളിലെ പുരോഗതി കളക്ടര്‍ കോടതിയെ അറിയിക്കും. ടോള്‍ നിരക്ക് കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട ദേശീയപാതാ അതോറിറ്റിയുടെ തീരുമാനവും ഇന്ന് കോടതിയെ അറിയിക്കണം. കഴിഞ്ഞ തവണ കേസ് പരിഗണിച്ച കോടതി ടോള്‍ വിലക്ക് നീട്ടിയിരുന്നു. ഗതാഗതകുരുക്ക് നിയന്ത്രിക്കുന്നതില്‍ അതോറിറ്റിക്ക് വീഴ്ച്ച സംഭവിച്ചു എന്ന് ചൂണ്ടിക്കാട്ടി ഓഗസ്റ്റ് ആറിനാണ് ഹൈക്കോടതി ടോള്‍ പിരിവ് തടഞ്ഞത്. ജനങ്ങളുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് ടോള്‍ പിരിവ് നിര്‍ത്തണമെന്നാവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകര്‍ നല്‍കിയ ഹര്‍ജിയിന്മേലാണ് നടപടി.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories