Share this Article
News Malayalam 24x7
പ്രാർത്ഥനയും സപ്പോർട്ടും വേണം,'ഞങ്ങളുടെ പ്രിയപ്പെട്ട കൊച്ചു മരിച്ചു, 2 പേര് ഐസിയുവിലാണ്
വെബ് ടീം
posted on 21-09-2025
1 min read
BENAT

പ്രിയപ്പെട്ട കൊച്ചു എന്ന്  വിളിക്കുന്ന ബെനറ്റിന്റെ മരണത്തിൽ അതീവദുഃഖം രേഖപ്പെടുത്തി ഗായകൻ ഇഷാൻ ദേവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്.  കാറുകളുടെ മത്സര ഓട്ടമാണ് ബെനറ്റിന്റെ ജീവനെടുക്കാൻ കാരണമായതെന്ന് ഇഷാൻ ദേവ്  ഫെയ്സ്ബുക്കിൽ കുറിച്ചു. ശബരിമല അയ്യപ്പസംഗമത്തിൽ ഭക്തിഗാന സദസ്സിൽ പങ്കെടുത്തു മടങ്ങുമ്പോഴുണ്ടായ വാഹനാപകടത്തിലാണ് കാറോടിച്ചിരുന്ന ബെനറ്റ് രാജ് മരണപ്പെട്ടതെന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.

ഇന്നലെ ഞങ്ങളുടെ ബാന്റ്‌ പ്രോഗ്രാം കഴിഞ്ഞു മടങ്ങുന്ന വഴി ഞങ്ങളുടെ ഡ്രമ്മർ കിച്ചുവിന്റെ കാർ റാന്നിയിൽ അപകടത്തിൽ പെട്ടു. കിച്ചുവിന്റെ സുഹൃത്ത് ബെനറ്റ് രാജ് ആണ് കാർ ഡ്രൈവ് ചെയ്തിരുന്നത്. എതിർദിശയിൽ നിന്ന് അതിവേഗതയിൽ റോങ് സൈഡ് കയറി വന്ന വാഹനം ഇടിച്ചുണ്ടായ അപകടത്തിൽ പ്രിയപ്പെട്ട കൊച്ചു എന്ന് ഞങ്ങൾ വിളിക്കുന്ന ബെനറ്റ് മരണപെട്ടു. മറ്റു കാറുകളുടെ മത്സരഓട്ടത്തിൽ വന്ന കാർ ആണ് അപകടം ഉണ്ടാക്കിയത്.

അപകടത്തിൽ ഞങ്ങളുടെ ഡ്രമ്മർ കിച്ചുവിന് കാലിനു ഒടിവ് ഉണ്ടായതിനെ തുടർന്ന് കോഴഞ്ചേരി മുത്തൂറ്റ് ആശുപത്രിയിൽ ശസ്ത്രക്രിയ കഴിഞ്ഞു.ഗിറ്റാറിസ്റ്റ് ഡോണിക്കു തലക്കും കൈക്കും ആണ് പരിക്ക്. ഡോണിക്കും സർജറി ആവശ്യം ഉണ്ട്. രണ്ടു പേരും അപകടനില തരണം ചെയ്തു തീവ്രപരിചരണ വിഭാഗത്തിൽ ആണ്.കുടുംബ അംഗകളും ഞങ്ങൾ സുഹൃത്തുക്കളും ഇവിടെ ആശുപത്രിയിൽ ഉണ്ട്. ഇടിച്ച വാഹനം കണ്ടെത്തി നിയമപരമായ നടപടികൾ പൊലീസിന്റെ ഭാഗത്തു നിന്ന് തുടങ്ങിയിട്ടുണ്ട്.

ഈ പ്രതിസന്ധി ഘട്ടത്തിൽ അവരെ സഹായിക്കാനും, സപ്പോർട്ട് ചെയ്യുവാനും അറിയുന്നവരും, അറിയാത്തവരുമായ എല്ലാ സന്മനസ്സുകളുടെയും പ്രാർത്ഥനയും, സപ്പോർട്ടും ഉണ്ടാകണം. -   ഗായകൻ ഇഷാൻ ദേവ് ഫെയ്സ്ബുക്കിൽ കുറിച്ചു. 



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories