Share this Article
News Malayalam 24x7
ഒരേസമയം രണ്ടുപേരെ വിവാഹം കഴിക്കാന്‍ യുവതിയുടെ അപേക്ഷ; കുരുക്കിൽപ്പെട്ട് ഉദ്യോഗസ്ഥര്‍
വെബ് ടീം
posted on 13-07-2023
1 min read
WOMEN APPLIED TO MARRY TO TWO PEOPLE

കൊല്ലം:  ഒരേ സമയം രണ്ടുപേരെ വിവാഹം കഴിക്കുന്നതിന് അപേക്ഷയുമായി യുവതി. ഇതോടെ കുരുക്കില്‍പ്പെട്ടത് ഉദ്യോഗസ്ഥരാണ്. പത്തനാപുരം, പുനലൂര്‍ സ്വദേശികളെ വിവാഹം കഴിക്കുന്നതിനായാണ് യുവതി പത്തനാപുരം, പുനലൂര്‍ സബ് രജിസ്ട്രര്‍ ഓഫീസുകളില്‍ അപേക്ഷ നല്‍കിയത്. പത്തനാപുരം സബ് രജിസ്ട്രര്‍ ഓഫീസിലാണ് സ്‌പെഷ്യല്‍ മാര്യേജ് ആക്ട് അനുസരിച്ച് യുവതി ആദ്യം അപേക്ഷ നല്‍കിയത്.

എന്നാല്‍ കഴിഞ്ഞ ദിവസം പുനലൂര്‍ സബ് രജിസ്ട്രര്‍ ഓഫീസില്‍ പുനലൂര്‍ ഉറുകന്ന് സ്വദേശിയായ യുവാവിനെ  വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ട് ഇതേ യുവതി അപേക്ഷ നല്‍കി. ഇതോടെ ആശയക്കുഴപ്പത്തിലായ ഉദ്യോഗസ്ഥര്‍ യുവതിയെയും യുവാക്കളെയും വിളിച്ചു വരുത്തി അന്വേഷിക്കാനുള്ള ശ്രമത്തിലാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories