Share this Article
KERALAVISION TELEVISION AWARDS 2025
ഫ്‌ലോറിഡ സ്റ്റേറ്റ് സര്‍വകലാശാലയിലുണ്ടായ വെടിവെയ്പ്പിൽ രണ്ടു പേർ കൊല്ലപ്പെട്ടു
Florida State University Shooting

അമേരിക്കയിലെ ഫ്‌ലോറിഡ സ്റ്റേറ്റ് സര്‍വകലാശാലയിലുണ്ടായ വെടിവെയ്പ്പിൽ രണ്ടു പേർ കൊല്ലപ്പെട്ടു. ആറ് പേര്‍ക്ക് പരിക്കേറ്റു. പൊലീസുകാരന്റെ മകന്‍ കൂടിയായ മുന്‍വിദ്യാര്‍ത്ഥി ഫീനിക്‌സ് ഇക്‌നർ ആണ് കാമ്പസില്‍ വെടിയുതിര്‍ത്തത്. ഇയാളെ പൊലീസ് വെടിവെച്ചു കീഴ്പ്പെടുത്തി. 20കാരനായ വിദ്യാര്‍ത്ഥി തന്റെ പിതാവിന്റെ പഴയ സര്‍വീസ് റിവോള്‍വറുമായാണ് കാമ്പസിലെത്തി വെടിയുതിര്‍ത്തത്. പത്ത് തവണയോളം വെടിയൊച്ച കേട്ടതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. വെടിവെപ്പില്‍ കൊല്ലപ്പെട്ട രണ്ട് പേരും വിദ്യാര്‍ത്ഥികളല്ലെന്ന് പൊലീസ് അറിയിച്ചു. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories