കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ രണ്ട് മണിക്കൂര്‍ പിന്നിടുമ്പോള്‍ സംസ്ഥാനത്തെ ആകെ കണക്കുകളില്‍ യുഡിഎഫിന് നേട്ടം. പഞ്ചായത്ത് തിരിച്ചുള്ള കണക്കുകളിലും വാര്‍ഡ് കണക്കുകളിലും യുഡിഎഫ് ആണ് മുന്നിലുള്ളത്. സംസ്ഥാനത്തെ 941 പഞ്ചായത്തുകളില്‍ യുഡിഎഫ് 382 ഉം 367 എണ്ണത്തില്‍ എല്‍ഡിഎഫും മേല്‍ക്കൈ നേടി. എന്‍ഡിഎ 30 പഞ്ചായത്തുകളില്‍ ആധിപത്യം നേടിയപ്പോള്‍ മറ്റുള്ളവര്‍ 13 പഞ്ചായത്തുകളിലും ഭൂരിപക്ഷം സ്വന്തമാക്കി.കോർപ്പറേഷനുകളിൽ യുഡിഎഫ് മുന്നേറ്റം. എൽഡിഎഫിന്റെ കുത്തക കോർപ്പറേഷനായിരുന്ന കൊല്ലത്തടക്കമാണ് യുഡിഎഫ് മുന്നേറുന്നത്. തിരുവനന്തപുരത്ത് എൻഡിഎ മുന്നേറുന്നു. കൊച്ചിയിൽ എൽഡിഎഫും മുന്നേറുന്നു. തൃശൂർ, കോല്ലം, കോഴിക്കോട് കോർപ്പറേഷനുകളാണ് യുഡിഎഫ് മുന്നേറ്റം. തൃശൂരിൽ 45 സീറ്റിലാണ് യുഡിഎഫ് മുന്നിട്ട് നിൽക്കുന്നത്. എൽഡിഎഫിന് 28 സീറ്റിലാണ് മുന്നിൽ. കണ്ണൂരിലും യുഡിഎഫ് മുന്നേറുന്നു. കോഴിക്കോടും അപ്രതീക്ഷിതമായി യുഡിഎഫ് മുന്നേറുകയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കണ്ണൂർ ഒഴികെ അഞ്ച് കോർപ്പറേഷനുകളും എൽഡിഎഫിനായിരുന്നു ജയം.
ട്വന്റി20 യ്ക്ക് തിരിച്ചടി.കിഴക്കമ്പലത്തും കുന്നത്തുനാട്ടിലും യുഡിഫ് മുന്നേറ്റം.
തിരുവനന്തപുരം ശാസ്തമംഗലത്ത് മുൻ ഡിജിപി ആർ ശ്രീലേഖ വിജയിച്ചു