രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം നാലായിരത്തിലേക്ക്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക് പ്രകാരം 3961 ആക്ടീവ് കേസുകളാണുള്ളത്. ഏറ്റവും കൂടുതല്‍ ആക്ടീവ് കേസുകളുള്ളത് കേരളത്തിലാണ്. മഹാരാഷ്ട്രയില്‍ 494 ആക്ടീവ് കേസുകളുണ്ട്. മെയ് 22ന് രാജ്യത്തെ കേസുകളുടെ എണ്ണം 257 ആയിരുന്നു. പത്ത് ദിവസത്തിനിടെയാണ് പതിനഞ്ച് മടങ്ങായി വര്‍ധിച്ചത്. ആശങ്ക വേണ്ടെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളവര്‍ക്ക് മാസ്‌ക് നിര്‍ബന്ധമാക്കി ആരോഗ്യവകുപ്പ്. ലക്ഷണങ്ങളോടെ ആശുപത്രിയില്‍ എത്തുന്നവര്‍ക്ക് ആന്റിജന്‍ ടെസ്റ്റ് ചെയ്യണം.