Share this Article
News Malayalam 24x7
പണം നിറയ്ക്കാനെത്തിയ വാഹനത്തിനു കുറുകെ കാറിട്ടു; ATM ൽ നിറയ്ക്കാൻ കൊണ്ടുപോയ 7 കോടി രൂപ കവര്‍ന്നു
വെബ് ടീം
1 hours 31 Minutes Ago
1 min read
ATM

ബെംഗളൂരുവിൽ പട്ടാപ്പകൽ വൻ കൊള്ള. എടിഎമ്മിൽ നിറയ്ക്കാനെത്തിച്ച 7 കോടി രൂപ കൊള്ളയടിച്ചു. സ്വകാര്യ കമ്പനിയുടെ വാഹനത്തിൽ നിന്ന്  ഇറങ്ങിയവരാണ് പണം കവർന്നത്. ഉദ്യോഗസ്ഥരെന്ന വ്യാജേനയാണ് നികുതി വകുപ്പ് കവർച്ചക്കാർ എത്തിയത്. എടിഎമ്മിന് മുന്നിലെത്തിയ ഇവർ പണവും വാനിലെ ജീവനക്കാരെയും കാറിൽ കയറ്റിക്കൊണ്ടുപോവുകയായിരുന്നു. ജീവനക്കാരെ പിന്നീട് വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു.ജയനഗറിലെ അശോക പില്ലറിന് സമീപമാണ് കവർച്ച നടന്നത്. KA03 NC 8052 എന്ന ഇന്നോവ കാറിലാണ് കവർച്ചക്കാർ രക്ഷപ്പെട്ടത്. സംഭവത്തിൽ ഗ്രേ കളർ ഇന്നോവയ്ക്കായി അന്വേഷണം നടന്നുവരികയാണ്. ബന്നാർഘട്ട ഭാഗത്തേക്കാണ് കവർച്ചക്കാർ രക്ഷപ്പെട്ടത്. അതേസമയം, കാറിന്റെ നമ്പർ പ്ലേറ്റ് വ്യാജമാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories