ചാരവൃത്തിക്ക് അറസ്റ്റിലായ വനിതാ വ്‌ളോഗര്‍ ജ്യോതി മല്‍ഹോത്ര പാക്കിസ്ഥാന്‍ സന്ദര്‍ശിച്ചതായി ഹരിയാന പൊലീസ്. പഹല്‍ഗാം ഭീകരാക്രമണത്തിനു മുന്‍പാണ് സന്ദർശനം നടത്തിയത്. ജ്യോതിയെ പൊലീസിന് 5 ദിവസത്തെ കസ്റ്റഡിയില്‍ ലഭിച്ചതിനു പിന്നാലെ നടത്തിയ ചോദ്യം ചെയ്യലിലാണു നിര്‍ണായക വിവരങ്ങള്‍ പുറത്തുവരുന്നത്. നിരവധി തവണ ജ്യോതി പാക്കിസ്ഥാന്‍ സന്ദര്‍ശിച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. ജ്യോതി ചൈനയിലേക്ക് യാത്ര നടത്തിയിട്ടുണ്ടെന്നും പൊലീസ് പറയുന്നു. ജനുവരിയിൽ ജ്യോതി പഹൽഗാം സന്ദർശിച്ചതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഹരിയാന പൊലീസീനു പുറമെ കേന്ദ്ര ഏജന്‍സികളും അന്വേഷണം നടത്തുന്നുണ്ട്.